മലപ്പുറം സ്വദേശി അസ്ക്കറാണ് പേസ്റ്റ് രൂപത്തിലാക്കി സ്വർണം കടത്താൻ ശ്രമിച്ചത്. ദുബൈയിൽ നിന്നുള്ള ഫ്ലൈ ദുബൈ വിമാനത്തിലാണ് അസ്ക്കര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്.

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി. ഒരു കിലോ 144 ഗ്രാം സ്വർണമാണ് പിടികൂടിയത്. യാത്രക്കാരനായ മലപ്പുറം സ്വദേശി അസ്ക്കറാണ് പേസ്റ്റ് രൂപത്തിലാക്കി സ്വർണം കടത്താൻ ശ്രമിച്ചത്. ദുബൈയിൽ നിന്നുള്ള ഫ്ലൈ ദുബൈ വിമാനത്തിലാണ് അസ്ക്കര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വർണം കടത്തി കൊണ്ടുപോകാൻ ശ്രമിക്കുന്നത്.