രണ്ട് യാത്രക്കാരില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്. മലപ്പുറം സ്വദേശി ഫൈസലും കോഴിക്കോട് കക്കട്ടിൽ  സ്വദേശി ആഷിഫും പിടിയില്‍.

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1451 ഗ്രാം സ്വർണം പിടികൂടി. സ്‌പൈസ് ജറ്റ് വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ഫൈസൽ, എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ദുബായിൽ നിന്ന് എത്തിയ കോഴിക്കോട് കക്കട്ടിൽ സ്വദേശി ആഷിഫ്‌ എന്നീ യാത്രക്കാരിൽ നിന്നാണ് എയർ കസ്റ്റംസ് ഇന്റലിജിൻസ് വിഭാഗം സ്വർണം പിടികൂടിയത്.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വർണം കടത്തി കൊണ്ടുപോകാൻ ശ്രമിക്കുന്നത്.