ജില്ലയിലെ ഭൂമി പ്രശ്നങ്ങള്‍ക്കെതിരെ ദേവികുളം ആര്‍ഡിഓ ഓഫീസിന് മുന്നില്‍ നടത്തിയ സിപിഎം മാര്‍ച്ചിനിടെയായിരുന്നു മണിയുടെ പരിഹാസം.

ഇടുക്കി: ഇടുക്കി ജില്ലാ കളക്ടറും സബ് കളക്ടറുമടക്കമുള്ള ഐഎഎസ് ഉദ്യോഗസ്ഥരെ പരിഹരിച്ച് സിപിഎം നേതാവും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം എം മണി. വനിത രത്നമെന്ന് അഭിസംബോധന ചെയ്തായിരുന്നു ഇടുക്കി ജില്ലാ കളക്ടർക്കെതിരായ പരിഹാസം. കളക്ടറെ കുറിച്ച് താൻ വേറൊന്നും പറയുന്നില്ലെന്ന് പറഞ്ഞ എം എം മണി, സബ് കളക്ടർ ഉത്തരേന്ത്യാക്കാരന്‍ ആണെന്നും ആവർത്തിച്ചു. 

ജില്ലയിലെ ഭൂമി പ്രശ്നങ്ങള്‍ക്കെതിരെ ദേവികുളം ആര്‍ഡിഓ ഓഫീസിന് മുന്നില്‍ നടത്തിയ സിപിഎം മാര്‍ച്ചിനിടെയായിരുന്നു മണിയുടെ പരിഹാസം. ഐഐഎസ് അസോസിയേഷനെയും എം എം മണി പരിഹാസിച്ചു. ഐഎഎസ് പുംഗവന്മാരെന്ന് ഉദ്യോഗസ്ഥരെ പരിഹസിച്ച എം എം മണി, തനിക്കെതിരെ പരാതി നല്‍കിയാല്‍ ഒന്നും നടക്കില്ലെന്ന് മുന്നറിയിപ്പും നല്‍കി. 

നേരത്തെ ദേവികുളം സബ് കളക്ടരെ എംഎം മണി അധിക്ഷേപിച്ചത് വാര്‍ത്തിയില്‍ ഇടം പിടിച്ചിരുന്നു. ദേവികുളം സബ് കളക്ടര്‍ രാഹുൽ കൃഷ്ണ ശർമ്മ തെമ്മാടി ആണെന്നായിരുന്നു എം എം മണിയുടെ അധിക്ഷേപം. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അനുകൂല നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ ജില്ലാ കളക്ടറും ദേവികുളം സബ് കളക്ടറും അത് അട്ടിമറിക്കാന്‍ ശ്രമിക്കുച്ചെന്നും എം എം മണി ആരോപിച്ചിരുന്നു.

Also Read: 'അയാള്‍ തെമ്മാടിയാണ്'; ദേവികുളം സബ്കളക്ടറെ അധിക്ഷേപിച്ച് എംഎം മണി എംഎല്‍എ