പി ടി തോമസ് എംഎൽഎയുടെ പരാതിയിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായി കിറ്റക്സ് പ്രതികരിച്ചു.

കൊച്ചി: കിറ്റക്സിൽ വീണ്ടും മിന്നൽ പരിശോധന. സംസ്ഥാന ഭൂഗർഭ ജല അതോറിറ്റിയാണ് എറണാകുളം കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനിയിൽ പരിശോധന നടത്തിയത്. പി.ടി തോമസ് എംഎൽഎ പരാതി ഉന്നയിച്ചതിനെ തുടർന്നായിരുന്നു പരിശോധനയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചെന്ന് കിറ്റക്സ് ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരു മാസത്തിനുള്ളിൽ പന്ത്രണ്ടാമത്തെ പരിശോധനയാണ് കിറ്റക്സിൽ നടന്നത്. വിവിധ വകുപ്പുകളുടെ പരിശോധന ഏകജാലകത്തിലൂടെ ഏകോപിപ്പിച്ചേ നടത്തൂ എന്ന് വ്യക്തമാക്കിയിരുന്നെന്നും സർക്കാർ പ്രഖ്യാപനത്തിന് എതിരായ കാര്യങ്ങളാണിപ്പോൾ നടക്കുന്നതെന്നും കിറ്റക്സ് ചെയർമാൻ സാബു ജേക്കബ് ആരോപിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona