മണ്ണെടുപ്പ് നിർത്തിവെക്കണമെന്ന സർവകക്ഷി യോഗ തീരുമാനം നിലൽക്കെയാണ് വീണ്ടും കുന്നിടിക്കൽ.

ആലപ്പുഴ: മറ്റപ്പള്ളിയിൽ ജനകീയ പ്രതിഷേധം അവഗണിച്ച് വീണ്ടും കുന്നിടിക്കൽ. കരാർ കമ്പനി ജീവനക്കാർ കുന്നിലെത്തി. ജെസിബി ഉപയോഗിച്ച് മണ്ണിടിച്ച് ടോറസ് ലോറികളിൽ നീക്കിത്തുടങ്ങി. മണ്ണെടുപ്പ് നിർത്തിവെക്കണമെന്ന സർവകക്ഷി യോഗ തീരുമാനം നിലൽക്കെയാണ് വീണ്ടും കുന്നിടിക്കൽ. തനിക്ക് ഒരു സ്റ്റോപ് മെമ്മോയും ലഭിച്ചിട്ടില്ലെന്ന് കരാറുകാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മണ്ണെടുക്കാനുള്ള കോടതി അനുമതി നിലവിലുണ്ട്. 16 നാണ് സർക്കാർ സർവകക്ഷി യോഗം വിളിച്ചത്. ചട്ടങ്ങൾ ലംഘിച്ചാണ് മണ്ണെടുപ്പെന്ന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കൂടി പങ്കെടുത്ത യോഗം വിലയിരുത്തി. 

കാലാവസ്ഥ പ്രവചനം ശ്രദ്ധിക്കുക! പുതിയ ന്യൂനമർദം ഇന്ന് രൂപപ്പെടും, ശേഷം തീവ്ര ന്യൂനമർദമാകും; വീണ്ടും അതിശക്തമഴ?

മണ്ണെടുപ്പ് നിരോധിച്ച് ഉത്തരവിറക്കാനും യോഗം കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഇക്കാര്യം മന്ത്രി പി പ്രസാദ് വാർത്താസമ്മേളനത്തിൽ പ്രഖ്യപിക്കുകയും ചെയ്തു. എന്നാൽ ജില്ലാ കലക്ടർ ഇത് വരെ ഉത്തരവ് ഇറക്കിയിട്ടില്ല. സർവകക്ഷിയോഗത്തിൽ വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ പ്രൊട്ടോകോൾ ലംഘിച്ചുവെന്നും അനുമതി ലഭിച്ച സർവേ നമ്പറിൽ നിന്നല്ല മണ്ണെടുക്കുന്നതെന്നും കണ്ടെത്തിയിരുന്നു. വിശദ അന്വേഷണത്തിന് യോഗം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തുകയുമുണ്ടായി. കഴിഞ്ഞ ദിവസം കലക്ടർ സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട് റിപോർടിന്റെ ഉള്ളടക്കം പുറത്ത് വന്നിട്ടില്ല. 

YouTube video player

YouTube video player