നേരത്തേയും ഇയാള്‍ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നുവെന്ന് സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ പറയുന്നു.
തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യശ്രമം. മൂന്നാം വര്‍ഷ ചരിത്ര ബിരുദ വിദ്യാര്‍ത്ഥിയാണ് കോളേജ് കെട്ടിട്ടത്തിന്‍റെ മുകളില്‍ കയറി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് പൊലീസെത്തി വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രണയനൈരാശ്യം മൂലമാണ് ഇയാള്‍ ആത്മഹത്യ ഭീഷണി മുഴക്കിയതെന്ന് പൊലീസ് പറയുന്നു. നേരത്തേയും ഇയാള്‍ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നുവെന്ന് സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ പറയുന്നു. നേരത്തെ എസ്എഫ്ഐ പ്രവര്‍ത്തകരുടെ മാനസിക പീഡനം മൂലം കോളേജിലെ മറ്റൊരു വിദ്യാര്‍ത്ഥിനി മാസങ്ങള്‍ക്ക് മുന്‍പ് ക്യാംപസിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
