ഉറിയം പെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55) നാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.

കൊച്ചി : സംസ്ഥാനത്ത് വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം. കോതമംഗലം-പൂയംകുട്ടി വനത്തിൽ വച്ചുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഉറിയം പെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55) നാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. കുഞ്ചിപ്പാറക്ക് സമീപം മഞ്ചപ്പാറ എന്ന സ്ഥലത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. കോളനിയിലെ അഞ്ചംഗ സംഘത്തെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. മറ്റുളളവ‍ര്‍ ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 

കണമലയിൽ 2 പേരെ കൊന്ന കാട്ടുപോത്തിനായി തെരച്ചിൽ; വെടിവയ്ക്കാനുള്ള ഉത്തരവില്‍ ആശയക്കുഴപ്പം

കഴി‌ഞ്ഞ ദിവസം സംസ്ഥാനത്ത് രണ്ടിടങ്ങളിലുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. കോട്ടയം എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ പുറത്തേൽ ചാക്കോച്ചൻ (65), പ്ലാവനാക്കുഴിയിൽ തോമസ് (60) എന്നിവരും കൊല്ലം ഇടമുളക്കലിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ കൊടിഞ്ഞൽ സ്വദേശി സാമുവൽ വർഗീസുമാണ് മരിച്ചത്. 

കാട്ടുപോത്ത് ആക്രമണം: കെസിബിസി നിലപാട് വ്യക്തമാക്കിയതിന് നന്ദി, മുന്നോട്ട് വച്ചത് അഭ്യർത്ഥനയെന്ന് മന്ത്രി