തൃശൂരിൽ 26 ന് നടക്കുന്ന ബിരുദാനന്തര ചടങ്ങിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം എന്ന് സർവകലാശാല വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തൃശൂർ: ഗവണർ പങ്കെടുക്കുന്ന കാർഷിക സർവകലാശാലയുടെ പരിപാടിയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം. തൃശൂരിൽ 26 ന് നടക്കുന്ന ബിരുദാനന്തര ചടങ്ങിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം എന്ന് സർവകലാശാല വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗവർണർ ഡോക്ടർ രാജേന്ദ്ര ആർലേക്കർ, കൃഷിമന്ത്രി പി പ്രസാദ് തുടങ്ങിയവർ പങ്കെടുക്കുന്ന പരിപാടിയാണ് ഇത്. 26 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് പുഴക്കൽ ഹയാത്തിലാണ് പരിപാടി.
അതേ സമയം മാധ്യമങ്ങളെ വിലക്കിയിട്ടില്ല എന്നും 25 പേർക്ക് മാത്രമായി നിയന്ത്രണം വയ്ക്കുകയാണ് ചെയ്തിട്ടുള്ളത് എന്നും സർവകലാശാല. സ്ഥല പരിമിതി മൂലമാണ് ഈ നിയന്ത്രണം. പത്ര ദൃശ്യമാധ്യമങ്ങൾ അടക്കം 25 പേർക്ക് മാത്രമാണ് പ്രവേശനമെന്നും 1100 അധികം വിദ്യാർത്ഥികൾ ബിരുദം സ്വീകരിക്കുന്നുണ്ടെന്നും സർവകലാശാല. വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ അടക്കം വരുമ്പോൾ ഹാളിൽ കൊള്ളാതെ ആകും. 2000 സീറ്റുള്ള ഹാളാണ് ബുക്ക് ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് 25 മാധ്യമങ്ങൾക്കായി പ്രവേശനം നിജപ്പെടുത്തിയതെന്നും സർവ്വകലാശാല പി ആർ ഓ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
