തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേരിട്ട പരാജയത്തെക്കുറിച്ച് വിശദമായ ചർച്ച നടത്തുമെന്ന് കേരളത്തിൻ്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. നേതൃമാറ്റത്തെ കുറിച്ച് നിലവിൽ ഒന്നും പറയുന്നില്ല. നേതൃമാറ്റം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

സംസ്ഥാനത്തെ  നേതാക്കളുമായി ചർച്ച നടത്തി റിപ്പോർട്ട് ഹൈക്കമാൻഡിനു സമർപ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പുകൾ ആരംഭിക്കുമെന്നും താരിഖ് അൻവർ പറഞ്ഞു.