അന്തിമ പട്ടിക സോണിയാ ഗാന്ധിക്ക് ഇന്നലെ കൈമാറിയിരുന്നു. ഇന്നലെ പ്രഖ്യാപിക്കുമെന്നായിരുന്നു സൂചനയെങ്കിലും....

ദില്ലി: ഡിസിസി അധ്യക്ഷ പട്ടികയ്ക്ക് ഹൈക്കമാൻഡ് ഇന്ന് അംഗീകാരം നൽകിയേക്കും. ചർച്ച പൂർത്തിയാക്കി, അന്തിമ പട്ടിക സോണിയാ ഗാന്ധിക്ക് ഇന്നലെ കൈമാറിയിരുന്നു. ഇന്നലെ പ്രഖ്യാപിക്കുമെന്നായിരുന്നു സൂചനയെങ്കിലും ഛത്തീസ്ഗഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ, ചർച്ചകൾ നടന്നിരുന്നില്ല. അന്തിമ പട്ടികയിൽ മറ്റ് ഭേദഗതിയില്ലെങ്കിൽ പ്രഖ്യാനം ഇന്നു തന്നെ നടന്നേക്കും. 

മുസ്ലീംലീഗ് ഉപസമിതിയോഗം ഇന്ന്

മുസ്ലീം ലീഗ് ഉപസമിതിയോഗം ഇന്ന് കോഴിക്കോട്ട് ചേരും. പ്രവർത്തക സമിതിയോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ നിശ്ചയിക്കലാണ് പ്രധാന അജണ്ട. നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ച് പഠിച്ച ഉപസമിതി റിപ്പോട്ട് ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. ഹരിത എംഎസ് എഫ് പ്രശ്നവും, ലീഗ് ഇതിന്മേൽ സ്വീകരിച്ച നിലപാടും യോഗത്തിൽ ചില പ്രവർത്തകർ ഉന്നയിക്കുമെന്നാണ് സൂചന. ചന്ദ്രികയിലെ ഫണ്ട് തിരിമറി വിവാദം, മുഈൻ അലി തങ്ങളുടെ പരസ്യ പ്രതികരണവും ചർച്ചയായേക്കും. രാവിലെ പത്തിനാണ് യോഗം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight