Asianet News MalayalamAsianet News Malayalam

എയ്ഡഡ് കോളേജ് അധ്യാപക നിയമനം ; സര്‍ക്കാരിനെതിരെ എൻഎസ്എസ്

അധ്യാപക സംഘടനകളുമായോ മാനേജ്മെന്‍റുകളുമായോ ആലോചിക്കാതെയാണ് ഉത്തരവെന്നാണ് വിമർശനം. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ വേറെ വഴിനോക്കും

aided college teachers appointment  nss against government
Author
Kottayam, First Published Apr 2, 2020, 1:26 PM IST

കോട്ടയം: എയ്ഡഡ് കോളേജ് അധ്യാപക നിയമനത്തിൽ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എൻഎസ്എസ്. എയ്ഡഡ് ആർട്സ് ആന്‍റ് സയൻസ് കോളേജിലെ അധ്യാപക നിയമനത്തിനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ കടുത്ത എതിര്‍പ്പാണ് എൻഎസ്എസ് ഉന്നയിക്കുന്നത്. 

പുതിയ ഉത്തരവ് തസ്തികകൾ ഇല്ലാതാക്കുമെന്ന് എൻഎസ്എസ് വാദിക്കുന്നു. ഉത്തരവ് സർക്കാർ പുനപരിശോധിക്കണം. അത് തയ്യാറായില്ലെങ്കിൽ മറ്റ് വഴികൾ തേടേണ്ടി വരുമെന്നും എൻഎസ്എസ് മുന്നറിയിപ്പ് നൽകുന്നുണ്ട്. അധ്യാപക സംഘടനകളുമായോ മാനേജ്മെൻറുകളുമായോ ആലോചിക്കാതെയാണ് ഉത്തരവിറക്കിയതെന്നാണ് പ്രധാന വിമർശനം. 

ആഴ്ചയിൽ 16 മണിക്കൂർ ക്ലാസ് ഉണ്ടെങ്കിലേ പുതിയ തസ്തിക അനുവദിക്കൂ എന്നാണ് ഉത്തരവ്.ഇതോടെ കോളേജ് അധ്യാപക നിയമനത്തിന് അംഗീകാരം കാത്തിരിക്കുന്ന ആയിരത്തോളം പേരാണ് പ്രതിസന്ധിയിലായത്. 
നേരത്തെ ആഴ്ചയിൽ 16 മണിക്കൂര്‍ എന്ന മാനദണ്ഡം വച്ച് തന്നെയായിരുന്നു നിയമന അംഗീകാരം നൽകിയിരുന്നത്. ജോലി സമയത്തിൽ യുജിസി വരുത്തിയ ഇളവിന്‍റെ സാഹചര്യത്തിൽ പിന്നീടത് മൂന്ന് തസ്തികകൾക്ക് ശേഷമുള്ള തസ്തികയിൽ ഒമ്പത് മണിക്കൂര് മതിയെന്ന കാണിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഭേദഗതി ചെയ്യുകയായിരുന്നു.  സാന്പത്തിക ബാധ്യത കുറക്കാനെന്ന പേരിലാണ് ജോലി സമയം പഴയപടിയാക്കാൻ ധനവകുപ്പ് നിര്‍ദ്ദേശിച്ചത്

Follow Us:
Download App:
  • android
  • ios