Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രി-പിഎസ്‍സി ചര്‍ച്ച നാളെ; തീരുമാനമായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഐക്യമലയാള പ്രസ്ഥാനം

പരീക്ഷകൾ മലയാളത്തിലാക്കണമെന്നാവശ്യപ്പെട്ട് പിഎസ് സി ആസ്ഥാനത്തിന് മുമ്പില്‍ ഐക്യമലയാള പ്രസ്ഥാനം  നടത്തുന്ന സമരം പതിനെട്ട് ദിവസം പിന്നിട്ടു.

aikya malayala prasthanam strike cm psc discussion tomorrow
Author
Thiruvananthapuram, First Published Sep 15, 2019, 3:35 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിഎസ് സി യുമായി നാളെ നടത്തുന്ന ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ഐക്യമലയാള പ്രസ്ഥാനം. പരീക്ഷകൾ മലയാളത്തിലാക്കണമെന്നാവശ്യപ്പെട്ട് പിഎസ് സി ആസ്ഥാനത്തിന് മുമ്പില്‍ ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന സമരം പതിനെട്ട് ദിവസം പിന്നിട്ടു.

കഴിഞ്ഞ മാസം 29 നാണ് പി‍എസ്‍സി ആസ്ഥാനത്ത് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം തുടങ്ങിയത്. സമരത്തിന് സാംസ്ക്കാരിക നായകർ പിന്തുണയുമായെത്തി. പ്രതിപക്ഷവും സമരം തീർക്കണമെന്നാവശ്യപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിഎസ് സി ചെയർമാനുമായി ചർച്ച നടത്തുന്നത്.

കെഎഎസ് പരീക്ഷയുടെ പശ്ചാത്തലത്തിലായിരുന്നു ഐക്യമലയാള പ്രസ്ഥാനം സമരം തുടങ്ങിയത്. പക്ഷേ ചോദ്യങ്ങൾ മലയാളത്തിൽ ആക്കുന്നതിനെ പിഎസ് സി ഇതുവരെ അനുകൂലിച്ചിട്ടില്ല. ഉയർന്ന യോഗ്യത അടിസ്ഥാനമായ പരീക്ഷകളിൽ സാങ്കേതിക പദങ്ങൾക്കുള്ള പകരം പദങ്ങൾ കണ്ടെത്തുന്നതിന്‍റെ പ്രയാസമാണ് പ്രധാനമായും കമ്മീഷൻ നിരത്തിയത്. പക്ഷേ, പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ  കമ്മീഷനോട് വിട്ടുവീഴ്ച ചെയ്യാൻ സർക്കാർ ആവശ്യപ്പെടാനാണ് സാധ്യത. 

Follow Us:
Download App:
  • android
  • ios