കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. ദുബായിയിൽ നിന്ന് എത്തിയ മലപ്പുറം സ്വദേശികളായ രണ്ട് യാത്രക്കാരിൽ നിന്ന് ഒന്നേമുക്കാൽ കിലോ സ്വർണ്ണം പിടികൂടി. എയർ കസ്റ്റംസ് ഇന്‍റലിജന്‍സ് ആണ് സ്വർണ്ണം പിടികൂടിയത്.

74 ലക്ഷം രൂപ വില വരുന്ന സ്വർണ്ണം ബ്രെഡ് മേക്കറിന്‍റെ മോട്ടറിന്‍റെ ഉള്ളിലും ശരീരത്തിലും ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.  പിടിയിലായവരില്‍ ഒരാള്‍ മലപ്പുറം തിരൂര്‍ സ്വദേശിയും ഒരാള്‍ എടവണ്ണ സ്വദേശിയുമാണ്. ഇരുവരെയും അറസ്റ്റ് ചെയ്‍തു.