കരിപ്പൂർ, നെടുമ്പാശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളിൽ നിന്നുളള വിമാനങ്ങളാണ് റദ്ദാക്കിയത്.

തിരുവനന്തപുരം : എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. കരിപ്പൂർ, നെടുമ്പാശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളിൽ നിന്നുളള വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശേരിയിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി. 8.35ന് ദമാമിലേക്കും 9.30ന് ബഹ്റിനിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. കണ്ണൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനങ്ങൾ റദാക്കി. മസ്കറ്റ്, റിയാദ് വിമാനങ്ങളാണ് റദാക്കിയത്. 1.20ന് പുറപ്പെടേണ്ട ജിദ്ദ വിമാനം വൈകുമെന്നും അധികൃത‍ര്‍ അറിയിച്ചു. കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി. 8. 25ന് പുറപ്പെടേണ്ട ദുബായ് വിമാനമാണ് റദ്ദാക്കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് വീണ്ടും പടരുന്നു, ഒരു മരണം കൂടി, ആശങ്ക, 5 മാസത്തിനിടെ 7 മരണം

YouTube video player