പലരും രാജ്യദ്രോഹകുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട വാർത്ത ചാനലിൽ കാണാറുണ്ട്. അവരും എന്നെ പോലെയുള്ള ആൾക്കാരായിരിക്കാം. ഇതെന്റെ സ്വന്തം അനുഭവമാണ്.

തിരുവനന്തപുരം: ഒരു വാക്കിന്റെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട തന്റെ ജീവിതം സിനിമയാക്കാൻ ആലോചിക്കുന്നതായി സംവിധായിക ഐഷ സുൽത്താന. അതിനുവേണ്ടിയുള്ള ജോലികൾ തുടങ്ങി കഴിഞ്ഞെന്നും ഐഷ, ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിൽ പറഞ്ഞു. 

YouTube video player

പ്രതീക്ഷിക്കാത്ത ഒരു കാര്യം, പ്രതീക്ഷിക്കാത്ത രീതിയിൽ വളർന്നു, മറ്റ് ആളുകൾ അതിനെ പല രീതിയിൽ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. 
പലരും രാജ്യദ്രോഹകുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട വാർത്ത ചാനലിൽ കാണാറുണ്ട്. അവരും എന്നെ പോലെയുള്ള ആൾക്കാരായിരിക്കാം. ഇതെന്റെ സ്വന്തം അനുഭവമാണ്. അത് കൊണ്ട് തന്നെയാണ് ഇത് സിനിമയാക്കുന്നത് ആലോചിക്കുന്നത്. ഐഷ പറയുന്നു. 

ചാനൽ ചർച്ചയിൽ ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സർക്കാരിന്‍റെ ബയോ വെപ്പണാണെന്ന പ്രസ്തതാവനയാണ് ഐഷയ്ക്കെതിരായ രാജ്യദ്രോഹ കേസിലേക്ക് നയിച്ചത്. ബിജെപി ലക്ഷദ്വീപ് ഘടകമാണ് പരാതി നൽകിയത്.

ഐഷ സുൽത്താന പങ്കെടുക്കുന്ന പോയിന്റ് ബ്ലാങ്കിന്റെ പൂർണരൂപം ഇന്ന് രാത്രി 7.30ന് ഏഷ്യാനെറ്റ് ന്യൂസിൽ കാണാം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona