ചാനൽ ചർച്ചയിലെ പരാമർശം ദുർവ്യാഖ്യാനം ചെയ്താണ് രാജ്യദ്രോഹ കേസ് എടുത്തതെന്നും അറസ്റ്റിന് സാധ്യത ഉണ്ടെന്നും ഹർജിക്കാരി വ്യക്തമാക്കുന്നു. 

കൊച്ചി: രാജ്യദ്രോഹ കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചാനൽ ചർച്ചയിലെ പരാമർശം ദുർവ്യാഖ്യാനം ചെയ്താണ് രാജ്യദ്രോഹ കേസ് എടുത്തതെന്നും അറസ്റ്റിന് സാധ്യത ഉണ്ടെന്നും ഹർജിക്കാരി വ്യക്തമാക്കുന്നു. എന്നാൽ, അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാൻ വേണ്ടി മാത്രമാണ് ഐഷയ്ക്ക് നോട്ടീസയച്ചിരിക്കുന്നതെന്നാണ് ലക്ഷദ്വീപ് പൊലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്. 

ചാനൽ ചർച്ചയിലൂടെ ഐഷ യുൽത്താന ദ്വീപ് ജനങ്ങളെ കേന്ദ്ര സർക്കാറിനെതിരായ തിരിക്കാനാണ് ശ്രമിച്ചത്. സർക്കാറിനെതിരെ അസ്വസ്ഥതകൾ സൃഷ്ടിച്ച് ക്രമസമാധാന പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചത് ഗുരുതരമായ കുറ്റകൃത്യമാണെന്നും പ്രതിയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും പൊലീസ് ഹൈക്കോടതിയെ അറയിച്ചിട്ടുണ്ട്. ലക്ഷദ്വീപ്പിലെ വിവിധ പരിഷ്കാരങ്ങൾ ചോദ്യം ചെയ്‌ത്‌ കെപിസിസി ഭാരവാഹി അബ്ദുൽ നൗഷാദ് നൽകിയ ഹർജിയിൽ കോടതി ഇന്ന് വിധി പറയും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona