ക്ലാസുകളിൽ അശ്ലീലപരാമർശങ്ങൾ ഉൾപ്പെടുത്തിയെന്നാണ് എഐവൈഎഫിന്റെ പരാതി. 

കോഴിക്കോട്: പൊതുവിദ്യാലയങ്ങലിലെ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ആരോപണവിധേയരായ യുട്യൂബ് ചാനലിലെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ അശ്ലീല പരാമര്‍ശങ്ങളും. കോഴിക്കോട് കൊടുവള്ളി ആസ്ഥാനമായിട്ടുള്ള എം എസ് സൊല്യൂഷന്‍ യൂട്യൂബ് ചാനലിന്‍റെ ക്ലാസുകളില്‍ അശ്ലീല പരാമര്‍ശങ്ങള്‍ അടങ്ങിയതായാണ് പരാതി. ക്ലാസുകളുടെ ദൃശ്യങ്ങള്‍ സഹിതം പോലീസില്‍ പരാതി നല്ഡകുമെന്ന് എ ഐ വൈ എഫ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എം എസ് സൊല്യൂഷന്‍സിന്‍റെ ഓണ്‍ലൈന്‍ ക്ലാസുകളിലാണ് അശ്ലീല പരാമര്‍ശങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ഉള്‍പ്പെട്ടിരിക്കുന്നത്. ഇതിന്‍റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലെ ഫാന്‍ പേജുകളിലും അപ്ലോഡ് ചെയ്തിട്ടുണ്ട്.. ഹൈസ്കൂള്‍ ,ഹയര്‍ സെക്കന്‍ററി വിദ്യാര്‍ത്ഥികള്‍ക്കായുള്ല ക്ലാസുകളില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടതില്‍ പ്രതിഷേധവുമായി എ ഐ വൈ എഫ് രംഗത്തെത്തി.

അതേ സമയം ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എം എസ് സൊല്യൂഷന്‍സിനെതിരെ പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. സ്ഥാപനത്തിന്‍റെ കൊടുവള്ളിയിലെ ഓഫീസ് അടച്ചിരിക്കുകയാണ്. ഏതന്വേഷണവുമായി സഹകരിക്കാമെന്ന് സ്ഥാപനത്തിന‍്റെ സി ഇ ഓ ഷുഹൈബ് ഇന്നലെ യുട്യുബ് ചാനലിലൂടെ വ്യക്തമാക്കിയെങ്കിലും അദ്ദേഹത്തെ ഇന്നലെ മുതല്‍ ഫോണില്‍ ലഭ്യമല്ല. ഷുഹൈബ് നാട്ടില്‍ നിന്നും മാറി നില്‍ക്കുകയാണ്. കഴിഞ്ഞ മൂന്ന് പാദ വാര്‍ഷിക പരീക്ഷകളിലായി ഈ യൂട്യൂബ് ചാനല്‍ വഴി ചോദ്യ പേപ്പറുകള്‍ ചോര്‍ന്ന കാര്യം വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു.

Asianet News Live | Pathanamthitta accident | Malayalam News Live |ഏഷ്യാനെറ്റ് ന്യൂസ്