വെള്ളിയാഴ്ച്ച പുലർച്ചെ സുഹൃത്തുക്കളോടൊപ്പം വോളിബോൾ മത്സരം കണ്ട് തിരിച്ച് പോകുകയായിരുന്ന അജ്നാസിനെ ഒരു സംഘം ബലംപ്രയോഗിച്ച് കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.

കോഴിക്കോട്: നാദാപുരത്ത് പേരാമ്പ്ര സ്വദേശിയായ അജ്നാസിനെ തട്ടിക്കൊണ്ട് പോയത് സ്വര്‍ണ്ണക്കടത്ത് സംഘമെന്ന് റൂറല്‍എസ്‍പി ശ്രീനിവാസ്. പ്രതികളെക്കുറിച്ച് വിവരം കിട്ടിയെന്നും ഉടന്‍ പിടികൂടുമെന്നും എസ്‍പി പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

വെള്ളിയാഴ്ച്ച പുലർച്ചെ സുഹൃത്തുക്കളോടൊപ്പം വോളിബോൾ മത്സരം കണ്ട് തിരിച്ച് പോകുകയായിരുന്ന അജ്നാസിനെ ഒരു സംഘം ബലംപ്രയോഗിച്ച് കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. അജ്‍നാസിനെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ കാശുനൽകണമെന്ന് ആവശ്യപ്പെട്ട് ഫോൺ കോൾ വന്നിരുന്നതായും സഹോദരൻ പറഞ്ഞു.

ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ തവണയാണ് നാദാപുരത്ത് തട്ടിക്കൊണ്ടു പോകൽ നടക്കുന്നത്. കഴിഞ്ഞ ആഴ്ച പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുടവന്തേരി സ്വദേശി വാരാക്കണ്ടി മുനീർ (28)ആണ് അറസ്റ്റിലായത്.