കൊച്ചി: സ്പ്രിഗ്ളർ വിവാദങ്ങൾക്ക് പുറകെ പോവാനില്ലെന്ന് മന്ത്രി എ.കെ.ബാലൻ. കമ്പനിയുമായുള്ള ഇടപാടിൽ പരാതിയുള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും തെരഞ്ഞെടുപ്പിലെ ജയവും തോൽവിയും നോക്കിയല്ല സർക്കാർ പ്രവർത്തിക്കുന്നതെന്നും സാംസ്കാരിക മന്ത്രി എകെ ബാലൻ പറഞ്ഞു.

സ്പ്രിഗ്ളർ കമ്പനിയുമായുള്ള ഇടപാട് മുഖ്യമന്ത്രി ഒറ്റക്ക് തീരുമാനിച്ചതല്ല. കമ്പനി അവരുടെ  സാങ്കേതിക വിദ്യ സർക്കാരിന് സംഭാവന ചെയ്യുകയാണ് ചെയ്തത്. 2001 -2006 കാലഘട്ടത്തിൽ എഡിബിയിൽ നിന്ന് ഉമ്മൻ ചാണ്ടി സർക്കാർ 1500 കോടി രൂപ വാങ്ങിയതിന് കണക്കുണ്ടോയെന്നും ബാലൻ ചോദിച്ചു.