കൊച്ചി: എൻഫോഴ്സ്മെൻ്റിന് പിന്നാലെ നാഷണൽ ഇൻവസ്റ്റിഗേറ്റിംഗ് ഏജൻസിയും എട്ട് മണിക്കൂറോളം ചോദ്യം ചെയ്തെങ്കിലും മന്ത്രി ജലീൽ രാജിവയ്ക്കേണ്ടതില്ലെന്ന മുൻനിലപാടിൽ ഉറച്ച് സിപിഎം.

കെ.ടി.ജലീൽ  കുറ്റക്കാരനാണെങ്കിൽ തൂക്കിലേറ്റണമെന്ന് നിയമമന്ത്രി എകെ ബാലൻ പറഞ്ഞു. അന്വേഷണ ഏജൻസി വിവരം ശേഖരിച്ചതിൻ്റെ പേരിൽ മന്ത്രി രാജിവയ്ക്കേണ്ട ആവശ്യമില്ല. ഇപ്പോഴത്തെ സമരങ്ങൾക്ക് പിന്നിൽ കോൺ​ഗ്രസും ബിജെപിയും അല്ലാതെ മറ്റു ചില‍ർ കൂടിയുണ്ടെന്നും എ.കെ.ബാലൻ പറഞ്ഞു. 

സ്വ‍ർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെൻ്റ സംഘം ജലീലിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് ഇന്ന് എൻഐഎയും മന്ത്രിയെ ചോദ്യം ചെയ്തത്. ഇനി കസ്റ്റംസും ജലീലിനെ ചോദ്യം ചെയ്യുമെന്നാണ് സൂചന.