ഈ വിഷയത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രതികരിക്കണം. കേരളത്തിന് ലക്ഷദ്വീപുമായി നൂറ്റാണ്ടുകളുടെ ബന്ധമാണുള്ളത്. കേരളം ദ്വീപുകാർക്കൊപ്പം നിൽക്കും. കേരളത്തിലെ ബിജെപി നേതാക്കൾ കാര്യങ്ങൾ മനസിലാക്കാതെയാണ് സംസാരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കൊച്ചി: വികസനത്തിന്റെ പേരിൽ ലക്ഷദ്വീപിന്റെ സ്വത്വം നശിപ്പിക്കുകയാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. ജനങ്ങൾ ഒറ്റക്കെട്ടായി എതിർത്തിട്ടും മദ്യ വിതരണം ദ്വീപിൽ തുടരുകയാണ്. അഡ്മിനിസ്ട്രേറ്ററെ കേന്ദ്ര സർക്കാർ ഉടൻ തിരിച്ചു വിളിക്കണം. ഇക്കാര്യത്തിൽ കേന്ദ്രത്തിൻ്റെ നടപടി വൈകുന്നത് സംശയാസ്പദമാണെന്നും മന്ത്രി പറഞ്ഞു.
ഈ വിഷയത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രതികരിക്കണം. കേരളത്തിന് ലക്ഷദ്വീപുമായി നൂറ്റാണ്ടുകളുടെ ബന്ധമാണുള്ളത്. കേരളം ദ്വീപുകാർക്കൊപ്പം നിൽക്കും. കേരളത്തിലെ ബിജെപി നേതാക്കൾ കാര്യങ്ങൾ മനസിലാക്കാതെയാണ് സംസാരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മുൻ അഡ്മിനിസ്ട്രേറ്റർമാർക്ക് ഇത്തരം നയങ്ങളില്ലായിരുന്നു എന്ന് ലക്ഷദ്വീപ് എംപി ഫൈസൽ പറഞ്ഞു. അതിനാലാണ് നിലവിലെ അഡ്മിനിസ്ട്രേറ്ററുടെ വ്യക്തിപരമായ താൽപര്യമാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതെന്നും എം പി പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona