ടി പി ചന്ദ്രശേഖരൻ കൊലക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിക്കാണ് ആകാശ് തില്ലങ്കേരിയുടെ പിന്തുണ. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശ് സ്വർണ്ണക്കടത്ത് ക്വട്ടേഷനിലും ആരോപണം നേരിടുന്നുണ്ട്.

തിരുവനന്തപുരം: പാർട്ടി രക്തസാക്ഷികൾക്ക് വേണ്ടി കണക്ക് ചോദിക്കുന്നവനാണ് കൊടി സുനിയെന്ന് ആകാശ് തില്ലങ്കേരി. പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറുള്ള സഖാക്കൾ കൊടി സുനിയുടെ കൂടെയുണ്ടെന്നും ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 

ടി പി ചന്ദ്രശേഖരൻ കൊലക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിക്കാണ് ആകാശ് തില്ലങ്കേരിയുടെ പിന്തുണ. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശ് സ്വർണ്ണക്കടത്ത് ക്വട്ടേഷനിലും ആരോപണം നേരിടുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...

നാല് തോക്കിന്റെയും പത്ത്‌ വണ്ടി ഗുണ്ടകളുടെയും ബലത്തിൽ തമിഴ് സിനിമയിലെ ടാറ്റ സുമോ ഡോണുകളെ പോലെ പണത്തിന് വേണ്ടി എന്ത് തൊട്ടിത്തരവും ചെയ്യുന്ന ഒന്നര ചക്രത്തിന്റെ ഗുണ്ടകൾ തരത്തിൽ പോയി കളിക്കണം..

ഇത് ആള് വേറെയാണ് ,

ചെങ്കൊടിക്ക് ചോപ്പ് കൂട്ടാൻ ചോര ചിന്തിയ ധീരന്മാരുടെ വിപ്ലവമണ്ണിൽ രക്തസാക്ഷികൾക്ക് വേണ്ടി കണക്കു ചോദിക്കുന്നവൻ ,

വർഗീയ വാദികളുടെ ബോംബിനെയും കടാരമുനകളെയും ചങ്കുറപ്പ് കൊണ്ട് നേരിടുന്നവൻ ,

അവന് ചങ്കു പറിച്ചുകൊടുക്കുന്ന ഒരു നാട് തന്നെയുണ്ട് കൂടെ..

പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറുള്ള സഖാക്കളുണ്ട് കൂടെ...

തരത്തിൽ പോയി കളിക്ക് മക്കളെ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona