കരുമാടി പ്ലാന്‍റിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്. ഇതോടെ പമ്പിംഗ് പൂർണ്ണമായും നിർത്തിവച്ചു. 

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് വീണ്ടും പൊട്ടി. തകഴി ക്ഷേത്രത്തിന് സമീപമാണ് പൈപ്പ് പൊട്ടിയത്. കഴിഞ്ഞ മൂന്നരവർഷത്തിനിടെ അമ്പത്തിയാറാം തവണയാണ് ഇവിടെ പൈപ്പ് പൊട്ടി റോഡ് തകരുന്നത്. കരുമാടി പ്ലാന്‍റിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്. ഇതോടെ പമ്പിംഗ് പൂർണ്ണമായും നിർത്തിവച്ചു. ആലപ്പുഴ നഗരസഭയിലെയും സമീപത്തെ എട്ടു പഞ്ചായത്തുകളിലെയും ശുദ്ധജലവിതരണം മുടങ്ങി. അന്പലപ്പുഴ തിരുവല്ല റോഡിലെ ഗതാഗതവും ഭാഗികമായി തടസപ്പെട്ടു.