ആലപ്പുഴ: മേയ് അവസാനം ആരംഭിച്ച ആലപ്പുഴ തോട്ടപ്പള്ളി പൊഴി ആഴം കൂട്ടൽ പൂർത്തിയായി. ജലവിഭവ വകുപ്പ് മന്ത്രി  കെ കൃഷ്ണൻ കുട്ടി ഇന്ന് വൈകിട്ട് സ്ഥലം സന്ദർശിച്ച്  അവലോകനം നടത്തി. കുട്ടനാട്ടിൽ  വെള്ളപ്പൊക്കം രൂക്ഷമായാൽ ഇനി പൊഴി മുറിച്ച് സുഗമമായി വെള്ളം കടലിലേക്ക് ഒഴുക്കാൻ  ആകുമെന്നാണ് ജില്ലാ  ഭരണകൂടത്തിന്‍റെ വിലയിരുത്തല്‍. സ്‍പില്‍വേ പാലത്തിന്‍റെ 360 മീറ്റർ വീതിയിൽ ആണ് പൊഴി മുഖത്തെ മണൽ നീക്കി ആഴം കൂട്ടിയത്. കൊവിഡ് കാലത്തും പ്രതിസന്ധികളെ മറികടന്ന്  നേട്ടം കൈവരിച്ചതിന് മന്ത്രി ഉദ്യോഗസ്ഥരെ അനുമോദിച്ചു .