1957-ൽ രൂപീകൃതമായതു മുതൽ ഇടതുപക്ഷത്തിന് വലിയ സ്വാധീനമുള്ള മണ്ഡലമായാണ് ആലത്തൂർ അറിയപ്പെടുന്നത്.

ആലത്തൂർ: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തംരഗത്തിനിടയിലും ആലത്തൂർ നിയോജക മണ്ഡലം നിലനിര്‍ത്തി എല്‍ഡിഎഫ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സിപിഎമ്മിലെ ടി എം ശശിയാണ് 8553 വോട്ടുകളുടെ ഭൂിപക്ഷത്തില്‍ യുഡിഎഫിന്‍റെ കെ എല്‍ ഫെബിനെ പരാജയപ്പെടുത്തിയത്. ടിഎം ശശിക്ക് 61564 വോട്ടുകളും പ്രധാന എതിരാളികളായ യുഡിഎഫ് സ്ഥാനാര്‍ഥി ഫെബിന് 53,011 വോട്ടുകളും ലഭിച്ചപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കെ വി പ്രസന്നകുമാര്‍ 17,347 വോട്ടുകൾ നേടി. 2021-ൽ എൽഡിഎഫ് സ്ഥാനാർത്ഥി കെഡി പ്രസേന്നൻ (സിപിഎം) 34,118 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയിച്ചത്.

1957-ൽ രൂപീകൃതമായതു മുതൽ ഇടതുപക്ഷത്തിന് വലിയ സ്വാധീനമുള്ള മണ്ഡലമായാണ് ആലത്തൂർ അറിയപ്പെടുന്നത്. പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ ആലത്തൂർ, എരിമയൂർ, കിഴക്കഞ്ചേരി, കുഴൽമന്ദം, മേലാർകോട്, തേങ്കുറിശ്ശി, വണ്ടാഴി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ആലത്തൂർ നിയമസഭാമണ്ഡലം.

2021-ൽ എൽഡിഎഫ് സ്ഥാനാർത്ഥി കെഡി പ്രസേന്നൻ (സിപിഎം) 74,653 വോട്ടുകൾ നേടിയിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കോൺഗ്രസിലെ പാളയം പ്രദീപ് 40,535 വോട്ടുകളാണ് പിടിച്ചത്. ബിജെപിയുടെ പ്രശാന്ത് ശിവൻ 18,349 വോട്ടുകൾ നേടി. 34,118 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പ്രസേന്നൻ വിജയിച്ചിരുന്നത്. 1957-ൽ സ്ഥാപിതമായ ഈ മണ്ഡലത്തിൽ രാഷ്ട്രീയ ചായ്‌വുകൾ മാറിമാറി വന്നിട്ടുണ്ടെങ്കിലും, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രത്യേകിച്ച് സിപിഎമ്മിന്‍റെ ഉറച്ച കോട്ടയായാണ് ആലത്തൂർ അറിയപ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക