തിരുവനന്തപുരം: വർഗ്ഗീയശക്തികൾക്കെതിരെ വിശ്വാസികൾ കൂടുതൽ ജാഗ്രത കാണിക്കണമെന്ന് കെസിബിസി പ്രസിഡണ്ടും തിരുവനന്തപുരം ലത്തീൻ അതിരൂപത അധ്യക്ഷനുമായ ആർച്ച് ബിഷപ്പ് സൂസെപാക്യം. അസത്യത്തിൽ നിന്ന് സത്യത്തിലേക്കും ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കും രാജ്യത്തെ നയിക്കേണ്ടതുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കാലത്ത് ഓർമ്മിപ്പിക്കാനുള്ളതെന്നും സൂസെപാക്യം പറഞ്ഞു. എല്ലാ പാർട്ടികളോടും സഭക്ക് സമദൂരമാണെന്നും ആർച്ച് ബിഷപ്പ് പെസഹാ സന്ദേശത്തില്‍ വ്യക്തമാക്കി.