Asianet News MalayalamAsianet News Malayalam

സിറോ മലബാർ സഭ ഭൂമി ഇടപാട്: കർദിനാള്‍ മാർ ജോർജ്ജ് ആലഞ്ചേരിക്ക് മുഴുവൻ ജാമ്യവ്യവസ്ഥകളും ബാധകമെന്ന് ഹൈക്കോടതി

കേസിൽ ഹൈക്കോടതി നിർദേശിച്ച എല്ലാ ജാമ്യ വ്യവസ്ഥകളും കർദ്ദിനാൾ ആലഞ്ചേരി പാലിക്കണമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. 

All bail conditions are applicable to Cardinal Mar George Alencherry Kerala HC says SSM
Author
First Published Sep 26, 2023, 10:15 PM IST

കൊച്ചി: സിറോ മലബാർ സഭ ഭൂമി ഇടപാട് കേസിൽ കർദിനാള്‍ മാർ ജോർജ്ജ് ആലഞ്ചേരിക്ക് മുഴുവൻ ജാമ്യവ്യവസ്ഥകളും ബാധകമെന്ന് ഹൈക്കോടതി. കേസിൽ ഹൈക്കോടതി നിർദേശിച്ച എല്ലാ ജാമ്യ വ്യവസ്ഥകളും കർദ്ദിനാൾ ആലഞ്ചേരി പാലിക്കണമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. 

വ്യവസ്ഥകളില്ലാതെ കർദിനാളിന് കാക്കനാട് മുൻസിഫ് കോടതി ജാമ്യം നൽകിയത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരനായ ജോഷി വർഗ്ഗീസാണ് ഹർജി നല്‍കിയത്. കർദിനാൾ ജാമ്യവ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ ഹർജിക്കാരന് തുടർന്നും കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഹർജി തീർപ്പാക്കിയത്. 

സുപ്രീംകോടതിയിൽ സമർപ്പിച്ച വിടുതൽ ഹർജി തള്ളിയതിന് പിന്നാലെയാണ് കർദിനാൾ കാക്കനാട് മുൻസിഫ് കോടതിയിൽ ഹാജരായി ജാമ്യമെടുത്തത്. കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസുകളിലെ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ദിനാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ സുപ്രീംകോടതി ഹര്‍ജി തള്ളിയതോടെ കർദിനാൾ ജാമ്യമെടുത്തു. വ്യവസ്ഥകളില്ലാതെ ആണ് മുൻസിഫ് കോടതി കർദിനാളിന് ജാമ്യം നൽകിയത്. അത് ചോദ്യംചെയ്ത് പരാതിക്കാരൻ സമർപ്പിച്ച ഹർജിയാണ്, കർശന വ്യവസ്ഥകൾ പാലിക്കണമെന്ന നിബന്ധനയോടെ ഹൈക്കോടതി തീർപ്പാക്കിയത്.

Follow Us:
Download App:
  • android
  • ios