തിരുവനന്തപുരം: പോത്തൻകോട്ടെ കൊവിഡ് രോഗിയുടെ മരണത്തെ തുടർന്ന് ആശങ്കയിൽ കഴിയുന്ന തലസ്ഥാനവാസികൾക്ക് ആശ്വാസമായി പുതിയ പരിശോധന ഫലങ്ങൾ. ഇന്ന് ലഭിച്ച 142 പരിശോധന ഫലങ്ങളും നെഗറ്റീവാണ്. അതേസമയം ശശി തരൂർ എംപിയുടെ വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിച്ച ആയിരം റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ കൂടി ഇന്ന് ലഭ്യമായി. 

നിസാമുദ്ദീനിൽ നിന്ന് വന്ന രണ്ട് പേരുടെതടക്കം കൂടുതൽ ഫലങ്ങൾ കൂടി  വരാനുണ്ട്. നിസാമുദ്ദീനിൽ നിന്ന് വന്നവരിൽ ഇതുവരെ 9 പേരുടേത് നെഗറ്റീവാണ്.    പോത്തൻകോട്  ഇതുവരെ അയച്ച 215 പേരുടെ സാംപിളുകളിൽ 152ഉം നെഗറ്റീവാണ്.  മരിച്ച അബ്ദുൽഅസീസുമായി അടുത്ത് ഇടപഴകിയവരടക്കമുള്ളവരുടെ ഫലങ്ങളാണിത്. 63 പേരുടെ ഫലങ്ങൾ കൂടി ഇനി വരാനുണ്ട്. ഇന്നലെ ശേഖരിച്ച റാപ്പിഡ് ടെസ്റ്റ് സാംപിളുകളുടെ ഫലവും ഇന്ന് വരും.