Asianet News MalayalamAsianet News Malayalam

പൗരത്വ ഭേദഗതി: സംയുക്ത സമരത്തിന് തുടര്‍ച്ച വേണമെന്ന് സര്‍ക്കാര്‍ , പ്രതിഷേധിച്ചിറങ്ങി ബിജെപി

രാഷ്ട്രീയ കക്ഷികളും മതസാമുദായിക സംഘടനകളും അടക്കം അമ്പതോളം പ്രതിനിധികളാണ് സര്‍വകക്ഷിയോഗത്തിൽ പങ്കെടുക്കുന്നത്. ബിജെപി പ്രതിഷേധിച്ചിറങ്ങി 

all party meeting to discuss anti caa protest
Author
Trivandrum, First Published Dec 29, 2019, 11:45 AM IST

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ ഉണ്ടായ സംയുക്ത പ്രക്ഷോഭത്തിന് തുടര്‍ച്ച വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഭരണഘടനാ സംരക്ഷണത്തിന് ഒരു കുടക്കീഴിൽ അണിനരന്ന് കൊണ്ടുള്ള പ്രക്ഷോഭങ്ങൾ ഉണ്ടാകണമെന്നും അതിന് വേണ്ടിയാണ് സര്‍വകക്ഷിയോഗം വിളിച്ചതെന്നുമാണ് വിശദീകരണം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത യോഗത്തിൽ രാഷ്ട്രീയ കക്ഷികളും മതസാമുദായിക സംഘടനകളും അടക്കം അമ്പതോളം പ്രതിനിധികളാണ് സര്‍വകക്ഷിയോഗത്തിൽ പങ്കെടുക്കുന്നത്.

കക്ഷി ഭേദമില്ലാതെ ഭരണഘടനാ ലംഘനത്തിനെതിരെ അണിനിരക്കണം. ഏതെങ്കിലും ഒരു സംസ്ഥാനമോ പ്രത്യേക രാഷ്ട്രീയ കക്ഷിയോ മാത്രം നേരിടുന്ന വെല്ലുവിളിയല്ല ഇപ്പോൾ രാജ്യത്തുള്ളത്. അതുകൊണ്ട് തന്നെ ഒറ്റക്കെട്ടായി ഒരു കുടക്കീഴിൽ അണിനിരന്ന് കൊണ്ടുള്ള പ്രക്ഷോഭമാണ് ആവശ്യമെന്നും സര്‍വകക്ഷിയോഗത്തിന് മുമ്പ് എകെ ബാലൻ പ്രതികരിച്ചു. 

തുടര്‍ന്ന് വായിക്കാം: ഭരണഘടന സംരക്ഷിക്കാൻ കേരളം ഒരു കുടക്കീഴിൽ അണിനിരക്കണം; സര്‍വകക്ഷിയോഗത്തിന് മുമ്പ് എകെ ബാലൻ...

പതിനൊന്ന് മണിയോടെയാണ് മസ്കറ്റ് ഹോട്ടലിൽ യോഗം ആരംഭിച്ചത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കം പങ്കെടുത്ത യോഗത്തിൽ പ്രതിഷേധവുമായി ബിജെപി പ്രതിനിധികൾ പ്രതിഷേധിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആമുഖ പ്രസംഗത്തിന് ശേഷമായിരുന്നു പ്രതിഷേധം. 

തുടര്‍ന്ന് വായിക്കാം: പൗരത്വ ഭേദഗതി നിയമം: സര്‍വകക്ഷിയോഗത്തിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങി ബിജെപി...

പതിനാറിന് തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് നടന്ന സംയുക്ത പ്രതിഷേധത്തിനെതിരെ കോൺഗ്രസിനകത്ത് ഭിന്നാഭിപ്രായങ്ങളുണ്ട്. സിപിഎമ്മുമായി സഹകരിച്ച് സമരത്തിനില്ലെന്ന് പ്രഖ്യാപിച്ച കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ യോഗത്തിൽ പങ്കെടുക്കാൻ പ്രതിനിധിയെ ആണ് അയച്ചത്. തുടര്‍ സമരത്തിൽ സര്‍ക്കാരിനൊപ്പം ഉണ്ടാകില്ലെന്ന സൂചന നൽകുന്ന യുഡിഎഫ് തനത് സമരപരിപാടികളെ കുറിച്ചുള്ള തിരക്കിട്ട ആലോചനകളിലുമാണ്. ഉച്ചക്ക് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മതസംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.

രാഷ്ട്രീയ കക്ഷികളും മതസാമുദായിക സംഘടനകളും അടക്കം അമ്പതോളം പ്രതിനിധികളാണ് സര്‍വകക്ഷിയോഗത്തിൽ പങ്കെടുക്കുന്നത്.മതേതരത്വം സംരക്ഷിക്കുന്നതിലെ മുൻ നിലപാടിൽ മാറ്റമില്ലെന്ന് വിശദീകരിച്ച എൻഎസ്എസ് സര്‍വക്ഷിയോഗത്തിൽ പങ്കെടുക്കില്ലെന്ന് വിശദീകരിച്ചുയ 

 

Follow Us:
Download App:
  • android
  • ios