Asianet News MalayalamAsianet News Malayalam

ദേശീയ പാതാ വികസനത്തിലെ എല്ലാ തടസങ്ങളും നീങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

45 മീറ്റർ വീതിയിൽ പാതകൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയിൽ അംഗീകാരമായി. പാർലമെന്റ് സമ്മേളനം കഴിഞ്ഞാൽ ഉദ്യോഗസ്ഥർ കേരളത്തിലെത്തി ചർച്ചകൾ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

all problems regarding national highway development cleared says pinarayi vijayan
Author
Delhi, First Published Jul 30, 2019, 6:43 PM IST

ദില്ലി: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട എല്ലാ തടസ്സങ്ങളും നീങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്ക്കരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്. ഭൂമി ഏറ്റെടുക്കാനുള്ള ചെലവായിരുന്നു ഇക്കാര്യത്തിലെ എറ്റവും വലിയ തടസ്സം, ചെലവിന്‍റെ ഒരു ഭാഗം സംസ്ഥാനം വഹിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു ചെലവിന്‍റെ 25 ശതമാനം കേരളം വഹിക്കാമെന്ന് ധാരണയായിരുന്നു. ഇത് സംബന്ധിച്ച കേരളത്തി‍ന്‍റെ നടപടികൾക്ക് അന്തിമ അംഗീകാരം കിട്ടി. 

45 മീറ്റർ വീതിയിൽ പാതകൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയിൽ അംഗീകാരമായി. പാർലമെന്റ് സമ്മേളനം കഴിഞ്ഞാൽ ഉദ്യോഗസ്ഥർ കേരളത്തിലെത്തി ചർച്ചകൾ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോഴിക്കോട് ബൈപ്പാസിന്‍റെ പണിയും ഉടൻ തുടങ്ങും, കുതിര‌ാൻ നിർമ്മാണം പുനരാരംഭിക്കാൻ നടപടി തുടങ്ങുന്നതിനും അനുമതിയയി ഇതിനായി പഴയ കോൺട്രാക്ടറെ കാത്തിരിക്കേണ്ടതില്ലെന്നും തീരുമാനമായി. 

പോലീസിൻ്റെ ആധുനികവൽകരണത്തിനും കേന്ദ്രം സഹായം ഉറപ്പുനൽകി. ദേശീയ ജലപാത വികസനത്തിന് കേന്ദ്രസഹായം തേടി മുഖ്യമന്ത്രി കേന്ദ്ര ഷിപ്പിംഗ് മന്ത്രിയെയും കണ്ടു. കോവളം, കൊല്ലം, കോട്ടപ്പുറം, ബേക്കൽ തീരദേശ ജലപാത 696 കിലോമീറ്ററായി കൂട്ടണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.   

Follow Us:
Download App:
  • android
  • ios