ആരോപണം നേരിട്ട മലപ്പുറം മുൻ എസ്പി സുജിത് ദാസ്, എസ്എച്ച്ഒ വിനോദ് എന്നിവരും ഇന്ന് ഡിജിപിക്കും മലപ്പുറം എസ്പിക്കും പരാതി നൽകും. 

തിരുവനന്തപുരം: വീട്ടമ്മയെ ലൈoഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം നേരിട്ട പോലീസ് ഉദ്യോഗസ്ഥർ നിയമ നടപടിക്ക്. ആരോപണത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന് ആവശ്യപെട്ട് താനൂർ ഡിവൈഎസ്പി വി.വി. ബെന്നി മലപ്പുറം എസ്പിക്ക് പരാതി നൽകി. മുട്ടിൽ മരംമുറി അന്വേഷിച്ച് കുറ്റക്കാരെ അറസ്റ്റ് ചെയ്തതിലെ പ്രതികാരമാണ് ആരോപണം കെട്ടിച്ചമച്ചതിന് പിന്നിലെന്നും പ്രതികൾക്ക് പങ്കാളിത്തമുള്ള ചാനലിൽ വാർത്ത വരാൻ കാരണമെന്നുമാണ് പരാതി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഡിജിപിക്കും ക്രൈംബ്രാഞ്ച് എഡിജിപിക്കും ബെന്നി പരാതി നൽകും. ആരോപണം നേരിട്ട മലപ്പുറം മുൻ എസ്പി സുജിത് ദാസ്, എസ്എച്ച്ഒ വിനോദ് എന്നിവരും ഇന്ന് ഡിജിപിക്കും മലപ്പുറം എസ്പിക്കും പരാതി നൽകും. പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും കോടതിയെ സമീപിക്കുന്നുണ്ട്. അതേസമയം ആരോപണം ഉന്നയിച്ച സ്ത്രീയുടെ പരാതി ഇതേവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.