നഗരസഭാധ്യക്ഷ പ്രളയ ദുരിതാശ്വാസ ഫണ്ട് ഗുണഭോക്താക്കളിൽ അനധികൃതമായി ബന്ധുക്കളെ ഉൾപ്പെടുത്തി പണം തട്ടിയെന്നാണ് സിപിഎം ആരോപിക്കുന്നത്. 

കൊച്ചി: കളമശ്ശേരി നഗരസഭ ഭരണപക്ഷത്തിനെതിരെ അഴിമതി ആരോപണവുമായി സിപിഎം ഏരിയ കമ്മിറ്റി. നഗരസഭ ചെയർപേഴ്‌സൺ റുഖിയ ജമാൽ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം തട്ടിയെന്നാണ് സിപിഎമ്മിന്‍റെ ആരോപണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റുഖിയ ജമാൽ പ്രളയ ദുരിതാശ്വാസ ഫണ്ട് ഗുണഭോക്താക്കളിൽ അനധികൃതമായി ബന്ധുക്കളെ ഉൾപ്പെടുത്തി പണം തട്ടിയെന്നാണ് സിപിഎം ആരോപിക്കുന്നത്. ചെയർപേഴ്‌സന്റെ അച്ഛനും സഹോദരനും ലക്ഷങ്ങൾ എഴുതി നൽകി എന്നാണ് ആരോപണം. ഒരേ കുടുംബത്തിലെ രണ്ട് പേർക്ക് രണ്ടര ലക്ഷം വീതം നൽകി. പട്ടികയിൽ ഒന്നാമത്തേത് റുഖിയ ജമാലിന്റെ സഹോദരൻ അബ്ദുൽ അസീസും നാലാമത് റുഖിയയുടെ അച്ഛൻ അബൂബക്കർ അഹമ്മദുമാണ്.