Asianet News MalayalamAsianet News Malayalam

സെക്രട്ടേറിയറ്റിലെ തീപിടിത്തം: 25 ഓളം ഫയലുകൾ ഭാഗീകമായി കത്തി നശിച്ചു

സിസിടിവി ദൃശ്യങ്ങളിൽ അസ്വാഭാവികമായതൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തിന്‍റെ ഗ്രാഫിക് ചിത്രം തയ്യാറാക്കുന്നതും പുരോഗമിക്കുകയാണ്. തീ പടർന്നത് വ്യക്തമാക്കാനാണ് ഗ്രാഫിക് വീഡിയോ തയ്യാറാക്കുന്നത്.  


 

almost 25 files partially destroyed in secretariat fire accident
Author
Thiruvananthapuram, First Published Aug 29, 2020, 10:59 AM IST

തിരുവനന്തപുരം:സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിൽ അട്ടിമറി സാധ്യത തള്ളി പൊലീസിന്‍റെ പ്രാഥമിക നിഗമനം. 25 ഫയലുകൾ ഭാഗികമായി കത്തിയെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. ഫോറൻസിക് ഫലം വന്നാലുടൻ ഗ്രാഫിക് വീഡിയോ ഉള്‍പ്പെടെയുള്ള അന്വേഷണ റിപ്പോർട്ട് വ്യാഴാഴ്ചയോടെ ഡിജിപിക്ക് നൽകും. തീപിടുത്തതിൽ രാഷ്ട്രീയപ്പോര് മുറുകുമ്പോൾ അട്ടിമറി വാദം തളളുന്ന നിലക്കാണ് പൊലീസിൻറെ നിഗമനം. ഫാൻചൂടായി കത്തിവീണ് തീ പിടിച്ചതാകാമെന്ന പൊതുമരാമത്ത് റിപ്പോർട്ട് ശരിവയ്ക്കുന്നതാണെന്ന് ഇതേ വരെ നടത്തിയിട്ടുള്ള അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നതെന്ന് പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലും അസ്വാഭാവികത കാണുന്നില്ല.

ഒരു ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ നോർത്ത് സാൻവിച്ച് ബ്ലോക്കിലെ രണ്ടാം നിലയിലെ പൊതുഭരണ വിഭാഗം അടച്ചിരുന്നു. തീപിടുത്തുമുണ്ടായ ദിവസം രാവിലെ ശുചീരണ തൊഴിലാളികൾ മാത്രമാണ് ഓഫീസിലെത്തിയത്. 3.30യോടെ അണുവിമുക്തമാക്കാൻ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും എത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. 4.40 ഓടെ പുക ഉയർന്നപ്പോള്‍ അടുത്തുള്ള ഓഫീസിലുള്ളവർ എത്തുന്നതും ദൃശ്യങ്ങളിലുണ്ട്. സെക്രട്ടറിയേറ്റിലെ രണ്ട് ഫയർഫോഴ്സ ഉദ്യോഗസ്ഥർ എത്തി. വാതിൽ തുറന്നപ്പോള്‍ തീ ആളിപ്പടന്നു. പുക ശ്വസിച്ച ഒരാള്‍ തളർന്നുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. തീപിടുതിന് തൊട്ടുമുമ്പ് മാറ്റാരും ഓഫീസിലേക്ക് കടന്നിട്ടില്ലെന്നാണ് പൊലീസിൽ കണ്ടെത്തിയത്. ആറു ഫാനിൽ തീടിപിടുത്തമുണ്ടായ ഫാൻ കേടായ വിവരം ഇലട്രിക്കൽ വിഭാഗത്തെ അറിയിച്ചിരുന്നുവെന്നാണ് പൊതുഭരണവകുപ്പിലെ ഉദ്യോഗസ്ഥരുടെ മൊഴി. 

പൊലീസും ഡോ.കൗശികൻറെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും ഫയലുകളുടെ സംയുക്ത പരിശോധന നടത്തുകയാണ്. 25ഓളം ലഭിലുകള്‍ കത്തിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിജ്ഞാപനങ്ങളും അതിഥിമന്ദിരങ്ങളിൽ മുറി അനുവദിച്ച ഉരവുകളുമാണ് ഭാഗികമായി കത്തിയിരിക്കുന്നത്. പരിശോധനക്കുശേഷം ഫയലുകള്‍ സ്കാൻ ചെയ്ത സൂക്ഷിക്കുന്നുണ്ട്. പരിശോധന പൂർമായും ക്യാമറയിൽ പകർത്തുകയും ചെയ്യുന്നുണ്ട്.

സെക്രട്ടേറിയറ്റിലെ തീപിടിത്തം: ഫയൽ പരിശോധന വീഡിയോയിൽ പകര്‍ത്തും, ക്യാമറകള്‍ സ്ഥാപിച്ചു

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ സെക്ഷനിലുണ്ടായ അപകടത്തിൽ അട്ടിമറിയുണ്ടെന്ന ആരോപണവുമായി ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിരുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട രേഖകളാണ് കത്തിയതെന്നും അട്ടിമറിയാണെന്നുമായിരുന്നു പ്രതിപക്ഷ ആരോപണം. എൻ ഐഎ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ഫയൽ കത്തിച്ചെന്ന ആരോപണം പ്രതിപക്ഷം പിൻവലിച്ചില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി ബാലൻ വ്യക്തമാക്കിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios