Asianet News MalayalamAsianet News Malayalam

അപകടത്തിൽ പരിക്കേറ്റവർക്ക് ചികിത്സാച്ചെലവിനായി ബിരിയാണി ചലഞ്ച് നടത്തി; സംഘാടകൻ കുഴഞ്ഞുവീണ് മരിച്ചു

 ആലുവ മുപ്പത്തടം എരമത്ത് പടുവത്തിൽ വീട്ടിൽ അഷറഫ് (56) ആണ് മരിച്ചത്.
 

aluva 56 year old died during biriyani challenge
Author
Aluva, First Published Jun 21, 2020, 5:05 PM IST

കൊച്ചി: ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവിനും മകനും ചികിത്സക്ക് പണം കണ്ടെത്താൻ ബിരിയാണി ചലഞ്ച് നടത്താൻ നേതൃത്വം നൽകിയയാൾ പരിപാടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു. ആലുവ മുപ്പത്തടം എരമത്ത് പടുവത്തിൽ വീട്ടിൽ അഷറഫ് (56) ആണ് മരിച്ചത്.

അഷറഫിന്റെ ബന്ധുവായ ഏലൂക്കര സ്വദേശി ഷമീറിനും ഒമ്പത് വയസുള്ള മകനും ഒരു മാസം മുമ്പ് ബൈക്കിൽ സഞ്ചരിക്കവേ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരുടെ ചികിത്സയ്ക്കായി പണം കണ്ടെത്താനാണ് ബിരിയാണി ചലഞ്ച് ഒരുക്കിയത്. മൂവായിരം ബിരിയാണി നൂറ് രൂപക്ക് വിറ്റ് ധനസമാഹരണം നടത്താൻ തീരുമാനിച്ചപ്പോൾ അഷറഫ് സൗജന്യമായി പാചകം ചെയ്ത് നൽകാമെന്ന് പറയുകയായിരുന്നു. പാചകം പൂർത്തിയാക്കി ഭക്ഷണം കവറുകളിലാക്കുന്നതിനിടെ അഷറഫ് കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also: അങ്കമാലിയിലെ കുഞ്ഞിന്റെ നിലയിൽ പുരോ​ഗതിയില്ല; ചികിത്സാച്ചെലവ് ഏറ്റെടുത്ത് ശിശുക്ഷേമസമിതി...
 

Follow Us:
Download App:
  • android
  • ios