Asianet News MalayalamAsianet News Malayalam

ആലുവ പെൺകുട്ടിയുടെ പീഡന കൊലപാതകം: പ്രതി അസ്ഫാക് ആലത്തിനെതിരെ കോടതി ഇന്ന് വിധി പറയും

 26 ദിവസം കൊണ്ട് അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കിയാണ് അതിവേഗം വിധി പറയുന്നതെന്ന എന്ന പ്രത്യേകത ഈ കേസിലുണ്ട്

Aluva girl abduction rape and murder case verdict kgn
Author
First Published Nov 4, 2023, 6:21 AM IST

കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി പ്രസ്താവിക്കും. എറണാകുളം പോക്സോ കോടതി ജഡ്ജ് കെ സോമനാണ് വിധി പ്രസ്താവിക്കുക. ബീഹാർ സ്വദേശി അസ്ഫാക് ആലം ആണ് കേസിലെ ഏക പ്രതി. ജൂലൈ 28 നാണ് ആലുവ മാർക്കറ്റിന് സമീപം ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ 5 വയസ്സുകാരിയെയാണ് തട്ടിക്കൊണ്ടുപോയി ബലത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. 26 ദിവസം കൊണ്ട് അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കിയാണ് അതിവേഗം വിധി പറയുന്നതെന്ന എന്ന പ്രത്യേകത ഈ കേസിലുണ്ട്. കൊലപാതകം, ബലാത്സംഗം അടക്കം 16 വകുപ്പുകൾ ചുമത്തിയായിരുന്നു പ്രതി അസ്ഫാക്  ആലത്തിനെതിരായ വിചാരണ. 42 സാക്ഷികളെ കോടതിയിൽ വിസ്തരിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios