വിചാരണയിൽ പ്രതിക്കും സാക്ഷികൾക്കുമായി പരിഭാഷ സഹായം നൽകാനും തീരുമാനം

എറണാകുളം:ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ കൊലപാതക കേസിൽ വിചാരണ നടപടികൾ ഈ മാസം 16 ആം തിയതി തുടങ്ങും. ഇന്ന് കേസ് പരിഗണിച്ച എറണാകുളം പോക്സോ കോടതി പ്രതി അഫ്സക് ആലത്തിനെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽകുമോ എന്നതിൽ പ്രാഥമിക വാദം കേട്ടു. തട്ടി കൊണ്ട് പോകൽ, തെളിവ് നശിപ്പിക്കാൻ ശ്രമിക്കൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ തുടങ്ങിയ വകുപ്പുകൾ നിലനിൽക്കില്ലെന്നു പ്രതിഭാഗം വാദിച്ചു.

പ്രതിക്കെതിരെ ചുമത്തിയ പത്തു വകുപ്പുകളും നിലനിൽക്കുമെന്ന് പ്രോസീക്യൂഷൻ വാദം അറിയിച്ചു. കേസ് പരിഗണിക്കുന്ന 16 തിയതി കുറ്റപത്രം പ്രതിയെ വായിച്ചു കേൾപ്പിച്ചു വിചാരണ നടപടികൾ തുടങ്ങും. വിചാരണയിൽ പ്രതിക്കും സാക്ഷികൾക്കുമായി പരിഭാഷ സഹായം നൽകാനും തീരുമാനം ആയിട്ടുണ്ട്.

പൊലീസ് ഗൂഢസംഘത്തിന്റെ പിടിയിലെന്ന് പ്രതിപക്ഷം; മനോനിലയുടെ പ്രശ്നമെന്ന് മുഖ്യമന്ത്രി, തിരിച്ചടിച്ച് വിഡി സതീശൻ

'രാത്രി വീടിന്റെ ജനൽപാളികൾ തുറന്ന് കൈയിട്ട് മേശപ്പുറത്തെ ഫോണുകൾ എടുത്തു', ആലുവ കേസ് പ്രതിക്കെതിരെ കൂടുതൽ പരാതി