ആലുവ റൂറൽ പരിധിയിൽ ശനിയാഴ്ച രാത്രി നടന്ന പരിശോധനയിൽ 350-ലേറെ കേസുകൾ രജിസ്റ്റർ ചെയ്തു

ആലുവ: ആലുവ റൂറൽ പരിധിയിൽ ശനിയാഴ്ച രാത്രി നടന്ന പരിശോധനയിൽ 350-ലേറെ കേസുകൾ രജിസ്റ്റർ ചെയ്തു. മയക്കുമരുന്നുമായി ബന്ധപ്പെട്ട് 40, അബ്കാരി നിയമവുമായി ബന്ധപ്പെട്ട് 54, നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയതുമായി ബന്ധപ്പെട്ട് 53, മദ്യപിച്ചു വാഹനമോടിക്കൽ, അശ്രദ്ധമായി വാഹനം ഓടിക്കൽ തുടങ്ങിയതുമായി ബന്ധപ്പെട്ട് 203 കേസുകൾ എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്തത്. വിവിധ നിയമങ്ങൾ ലംഘിച്ച മോട്ടോർ വാഹനങ്ങളുമായി ബന്ധപ്പെട്ട് 1105 പെറ്റി കേസുകൾ എടുത്തിട്ടുണ്ട്. അന്വേഷണത്തിൽ ജാമ്യം നിഷേധിച്ച കേസുകളും ആയി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞ 36 പേരെ അറസ്റ്റ് ചെയ്തു. 209 പേർക്കെതിരെ വിവിധ കോടതികൾ പുറപ്പെടുവിച്ച വാറന്‍റുകൾ നടപ്പിലാക്കി.

ദീർഘകാലമായി ഒടുവിൽ കഴിഞ്ഞ നാലുപേർ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ച 20 പേർ ക്രൈം കേസുകൾ ഉൾപ്പെട്ട മൂന്ന് പേർ എന്നിവർ പിടിയിലായി.166 ലോഡ്ജുകൾ പരിശോധനയ്ക്ക് വിധേയമാക്കി. മുൻകാല കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 92 പേരെയും, ജയിൽ മോചിതരായ 15 പേരെയും പരിശോധിച്ചു. റെയിഞ്ച് ഡിഐജി യതീഷ് ചന്ദ്രയുടെ നിർദ്ദേശപ്രകാരം ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന്‍റെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.