കേരളത്തിലെ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, കണ്ണൂരിലെ കെ സുധാകരൻ പക്ഷവും കെ സി വേണുഗോപാൽ പക്ഷവും തമ്മിൽ ലയന ചർച്ചകൾ സജീവമാക്കി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസിയുടെ പേര് സുധാകരൻ നിർദേശിച്ചെങ്കിലും, ലയന നീക്കത്തോട് സുധാകര പക്ഷത്തെ ചിലർക്ക് വിമുഖതയുണ്ട്. 

കണ്ണൂർ: മുഖ്യമന്ത്രി ചർച്ചകൾ തുടരുന്നതിനിടെ ലയന ചർച്ചകൾ സജീവമാക്കി കണ്ണൂരിലെ കെ സുധാകരൻ പക്ഷവും കെ സി വേണുഗോപാൽ പക്ഷവും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിന്റെ പേര് നിർദേശിച്ച സുധാകരൻ, പിന്തുണ പരസ്യമാക്കിയിരുന്നു. എന്നാൽ ലയന ചർച്ചകളോട് കെ സുധാകരൻ പക്ഷത്തെ ചില നേതാക്കൾ വിമുഖത തുടരുകയാണ്. മുഖ്യമന്ത്രി പ്രഖ്യാപനത്തിനു ശേഷം ഇരു വിഭാഗത്തിന്‍റെയും സംയുക്ത യോഗം ചേരാനാണ് നീക്കം.

Add Asianetnews as a Preferred SourcegooglePreferred

കണ്ണൂരിലെ കെഎസ് - കെസി പക്ഷക്കാരുടെ യോഗത്തിനുള്ള നീക്കം കണ്ണൂരിൽ ഇന്നലെ നടന്നിരുന്നു. കെ സുധാകരന്‍റെ വീട്ടിൽ യോഗം ചേരാനാണ് തീരുമാനിച്ചത്. മാധ്യമങ്ങൾ സ്ഥലത്ത് എത്തിയതു കൊണ്ടാണ് യോഗം നടക്കാതിരുന്നതെന്ന് കെസി അനുകൂലികൾ പറയുന്നു. എന്നാൽ കെഎസ് പക്ഷത്തുള്ളവരിൽ ചില നേതാക്കൾ താത്പര്യം കാണിച്ചില്ല എന്നാണ് സൂചന. എന്നാൽ ലയനത്തിനായി തിരക്കിട്ട നീക്കങ്ങൾ നടക്കുകയാണ്. കേരള രാഷ്ട്രീയത്തിലെ സമവാക്യങ്ങൾ മാറ്റിമറിക്കുന്ന കൂടിക്കാഴ്ചയ്ക്കും ലയന ചർച്ചകൾക്കുമുള്ള നീക്കം തുടർ ദിവസങ്ങളിലും ഉണ്ടായേക്കും.

സോണിയ ഗാന്ധി തീരുമാനിക്കട്ടെയെന്ന് ഖാർഗെ

അതിനിടെ കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളുടെ ഭാ​ഗമായി രാഹുൽ ഗാന്ധി നേരിട്ട് അഭിപ്രായങ്ങൾ തേടുകയാണ്. ഇന്ന് കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളുമായി സംസാരിക്കും. അതേസമയം സോണിയ ഗാന്ധി തീരുമാനം എടുക്കണമെന്നാണ് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അഭിപ്രായം. കെ സി വേണു​ഗോപാലുമായി ഖർ​ഗെയ്ക്കും രാഹുലിനും വ്യക്തിപരമായ ബന്ധമുണ്ട് എന്ന സാഹചര്യത്തിലാണ് സോണിയ ​ഗാന്ധി തീരുമാനിക്കട്ടെയെന്ന നിലപാടിലേക്ക് ഖാർ​ഗെ എത്തിയത്. എട്ടു ദിവസമായിട്ടും തീരുമാനം പ്രഖ്യാപിക്കാൻ കഴിയാത്തതിൽ ഘടക കക്ഷികളിൽ അടക്കം പ്രതിഷേധം പുകയുകയാണ്.

രാഹുല്‍ ഗാന്ധി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമായും പ്രിയങ്ക ഗാന്ധിയുമായും നേരത്തെ സംസാരിച്ചിരുന്നു. ലീഗിന്‍റെ നിലപാടും സംസ്ഥാനത്തെ സാഹചര്യവും പ്രിയങ്ക രാഹുലിനെ ധരിപ്പിച്ചു. അവസാനവട്ട ചര്‍ച്ചകളിലും കെ സി വേണുഗോപാലിനാണ് മുന്‍തൂക്കം. അന്‍പതിലേറെ എംഎല്‍എമാരുടെ പിന്തുണ കെസിക്കുണ്ടെന്നും വി ഡി സതീശനും രമേശ് ചെന്നിത്തലക്കുമുള്ള പിന്തുണ ഒറ്റയക്കമാണെന്നുമാണ് നിരീക്ഷകരുടെ റിപ്പോര്‍ട്ടിലുള്ളത്. ജനപ്രതിനിധികളുടെ പിന്തുണ സംഖ്യ മറികടന്ന് മറ്റ് ഘടകങ്ങള്‍ സമീപ കാലത്തൊന്നും ഹൈക്കമാന്‍ഡ് പരിഗണിച്ചിട്ടില്ല. ഇന്നോ നാളെയോ അന്തിമ തീരുമാനമുണ്ടായേക്കാം.

YouTube video player