ദില്ലി: ദില്ലിയിൽ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജൂലൈ അവസാനത്തോടെ  അഞ്ചര ലക്ഷം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തേക്കാമെന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പ്രസ്താവന അമിത് ഷാ
തള്ളി. ദില്ലി സർക്കാരും കേന്ദ്രവും ഒരുമിച്ചാണ് പ്രതിരോധ പ്രവർത്തനം നടത്തുന്നത്. ചില ഘട്ടങ്ങളിൽ രാഷ്ട്രീയപരമായ അഭിപ്രായങ്ങൾ വിവാദങ്ങൾക്ക് വഴി വയ്ക്കുന്നുണ്ട്. എന്നാൽ ഇതൊന്നും യോജിച്ച തീരുമാനമെടുക്കുന്നതിൽ തടസമാകാറില്ലെന്നും അമിത് ഷാ പ്രതികരിച്ചു. 

എട്ട് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം ആശങ്കാജനകം, പരിശോധനകൾ വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ ഏട്ടു സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം ആശങ്കാജനകമെന്നും രോഗവ്യാപനം തടയാൻ പരിശോധകൾ ഇനിയും കൂട്ടണമെന്നും കേന്ദ്രസർക്കാ‍ർ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി, തെലങ്കാന, ഗുജറാത്ത്, ആന്ധ്ര, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ആകെ കൊവിഡ് ബാധിതതരിൽ എൺപത്തിയഞ്ച് ശതമാനവും. കൊവിഡ് മരണത്തിന്റ 87 ശതമാനവും ഈ സംസ്ഥാനങ്ങളിൽ ആണെന്നാണ് കേന്ദ്രസർക്കാർ കണക്കുകൾ. ഈ സംസ്ഥാനങ്ങളിലെ രോഗനിയന്ത്രണം വലിയ പ്രതിസന്ധിയാണ്. പരിശോധനകൾ കൂട്ടി കൂടുതൽ രോഗികളെ കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റാനാണ് കേന്ദ്രസർക്കാർ നി‍ർദ്ദേശം.

ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി മൻ കി ബാത്തിൽ; ശക്തമായ മറുപടി നൽകിയെന്ന് മോദി