കേസിന്റെ പ്രാഥമിക റിപ്പോർട്ട് പൊലീസ് ഇഡിക്ക് ഇന്നലെ തന്നെ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാർവതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ പണം തട്ടിയ കേസിൽ ഇഡി പ്രാഥമിക വിവര ശേഖരണം തുടങ്ങി. വൻതോതിൽ വിദേശ പണമിടപാട് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇഡി ഇടപെടൽ. അതിനിടെ പൊന്നാനി സ്വദേശിയുടെ പരാതിയിൽ ഒരു എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു. പാർവതി മായ പിടിയിലായതിന് പിന്നാലെ നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇവർക്കെതിരെ 300ഓളം പരാതികളുണ്ടെന്ന് പൊലീസ് പറയുന്നു. പരാതിയുമായി എത്തിവരിൽ കുറച്ച് പേർക്ക് പണം തിരികെ കൊടുത്ത് പരിഹാരം കണ്ടെത്തിയിട്ടുണ്ട്. കേസിന്റെ പ്രാഥമിക റിപ്പോർട്ട് പൊലീസ് ഇഡിക്ക് ഇന്നലെ തന്നെ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാർവതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

