അമിത വേഗതയിലെത്തിയ വാഹനം വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
വയനാട്: തലപ്പുഴ മക്കിമലയില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്ക്. ഇന്നലെ വൈകിട്ട് നടന്ന അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. മക്കിമല സ്വദേശികളായ റാണി, ശ്രീലത, സന്ധ്യ, ബിന്‍സി, വിസ്മയ, ജീപ്പ് ഡ്രൈവര്‍ പത്മരാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ വയനാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. അമിത വേഗതയിലെത്തിയ വാഹനം വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

