Asianet News MalayalamAsianet News Malayalam

എസ്എംഎ രോഗിയായ നിർവാണിന് സഹായ പ്രവാഹം; 11 കോടി നൽകി അജ്ഞാതൻ; ഇനി വേണ്ടത് 80 ലക്ഷം കൂടി

പേര് വിവരങ്ങൾ വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത ഒരാൾ 11 കോടിയാണ് നിർവാണിന്റെ ചികിത്സക്കായി നൽകിയത്. 

an anonymous person donates 11 crore money for Spinal Muscular Atrophy patient nirvan APN
Author
First Published Feb 21, 2023, 11:38 AM IST

കൊച്ചി : എസ്എംഎ രോഗബാധിതനായ 16 മാസം പ്രായമായ  നിർവാണിനായി സഹായ പ്രവാഹം. പേര് വിവരങ്ങൾ വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത ഒരാൾ 11 കോടിയാണ് നിർവാണിന്റെ ചികിത്സക്കായി നൽകിയത്. 
വിദേശത്ത് നിന്നും ക്രൌഡ് ഫണ്ടിങ് വഴിയാണ് സഹായമെത്തിയത്. പതിനേഴര കോടി രൂപയാണ് അപൂർവരോഗബാധിതനായ കുഞ്ഞിന്റെ ചികിത്സക്കായി വേണ്ടത്. ഇനി 80 ലക്ഷം കൂടി ലഭിച്ചാൽ കുഞ്ഞിന്റെ ചികിത്സ നടത്താം. വലിയൊരു തുക ഒരുമിച്ച് ലഭിച്ചതോടെ ഏറെ ആശ്വാസത്തിലാണ് നിർവാണിന്റെ രക്ഷിതാക്കളായ സാരംഗും അതിഥിയും. 

കഴിഞ്ഞ മാസമാണ് നിർവാണിന് ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫിയാണെന്ന് തിരിച്ചറിഞ്ഞത്. രണ്ട് വയസ് പൂർത്തിയാവുന്നതിന് മുൻപ് മരുന്ന് നൽകിയാലാണ് കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാകൂ. അമേരിക്കയിൽ നിന്ന് മരുന്നെത്തിക്കാൻ 17 കോടി രൂപയിലേറെയാണ് ചിലവ് വരിക. മെർച്ചന്റ് നേവിയിലെ ഉദ്യോഗസ്ഥനായ സാരംഗിനും ഭാര്യ അതിഥിയ്ക്കും ജീവിതത്തിലെ മുഴുവൻ സമ്പാദ്യമെടുത്താലും ഈ വലിയ തുക കണ്ടെത്താനാവില്ല. എൺപത് ലക്ഷം രൂപ കൂടി ലഭിച്ചാൽ കുഞ്ഞിനായുള്ള മരുന്നെത്തിക്കാമെന്ന പ്രതീക്ഷയിലാണ് കുടുംബം. 

Bank Name: RBL Bank

Account Number:2223330027465678

Account name; Nirvaan A Menon

IFSC code: RATN0VAAPIS

UPI ID: assist.babynirvaan@icici

 

 

Follow Us:
Download App:
  • android
  • ios