Asianet News MalayalamAsianet News Malayalam

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വയോധികൻ ട്രെയിൻ കയറി മരിച്ചു; ട്രാക്കിലേക്ക് ചാടിയതെന്ന് സംശയം

രണ്ടാമത്തെ പ്ലാറ്റ്ഫോമിലെ ട്രാക്കിലാണ് മൃതദേഹം കണ്ടത്. മനപ്പൂർവം ട്രാക്കിലേക്ക് ചാടിയതെന്നാണ് റെയിൽവേ പൊലീസ് നിഗമനം

An elderly man died after riding a train at tiruvalla railway station
Author
Pathanamthitta, First Published Aug 8, 2022, 10:16 AM IST

പത്തനംതിട്ട: തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വയോധികൻ ട്രെയിൻ കയറി മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടല്ല. ഏകദേശം 80 വയസ് പ്രായം തോന്നുന്നയാളാണ് മരിച്ചത്. രണ്ടാമത്തെ പ്ലാറ്റ്ഫോമിലെ ട്രാക്കിലാണ് മൃതദേഹം കണ്ടത്. മനപ്പൂർവം ട്രാക്കിലേക്ക് ചാടിയതെന്നാണ് റെയിൽവേ പൊലീസ് നിഗമനം.

    
'മദ്യപിച്ച് വാഹനമോടിക്കരുത്, മണാലി ജയിലിൽ ഭയങ്കര തണുപ്പാണ്', കിടിലൻ സൈൻ ബോര്‍ഡുമായി പൊലീസ്

മണാലി : ഇന്ത്യയിലുടനീളമുള്ള പൊലീസ് വകുപ്പുകൾ വിവിധ വിഷയങ്ങളിൽ അവബോധം പ്രചരിപ്പിക്കുന്നതിന് രസകരവും നൂതനവുമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് ഇപ്പോൾ പതിവാണ്. അതിനൊരു ഉദാഹരണമാണ് സോഷ്യൽ മീഡിയയിലെ ട്രോൾ പോസ്റ്റുകൾ. ഇപ്പോഴിതാ, ഈ പ്രവണതയ്‌ക്കൊപ്പം ചേർന്ന്, റോഡ് സുരക്ഷയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് രസകരമായ ഒരു മുന്നറിയിപ്പ് സൈൻബോർഡുമായി കുളു പൊലീസും എത്തിയിരിക്കുന്നു.

മുന്നറിയിപ്പിന്റെ വീഡിയോ അജ്‌നാസ് കെവി എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെയുള്ള ഉപദേശമാണ് ചെറിയ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. "മദ്യപിച്ചു വാഹനം ഓടിക്കരുത്. മണാലിയിലെ ജയിലിൽ അതിശൈത്യമാണ്" എന്നായിരുന്നു മുന്നറിയിപ്പ്. സൈൻബോർഡിൽ “സിഗരറ്റ് ശ്വാസകോശത്തെ നശിപ്പിക്കുന്നു” എന്നും എഴുതിയിട്ടുണ്ട്. ഇത് മണാലിയാണ് ഇവിടെ ഇങ്ങനെയാണ് എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോക്ക് മലയാളിയായ അജ്നാസ് നൽകിയ ക്യാപ്ഷൻ.

ഷെയർ ചെയ്‌തതോടെ വീഡിയോ ഇന്റര്‍നെറ്റിൽ വൈറലായി. ഇതിന് ആറ് ദശലക്ഷത്തിലധികം വ്യൂസും 300,000-ലധികം ലൈക്കുകളും ലഭിച്ചു. ചിരിക്കുന്ന ഇമോജികളുമായി നെറ്റിസൺസ് കമന്റ് സെക്ഷനിൽ നിറഞ്ഞു. ഒരു ഉപയോക്താവ് സൈൻബോർഡിനെ "വളരെ ന്യായമായത്" എന്നാണ് വിശേഷിപ്പിച്ചത്. "മണാലിയിൽ ജയിലിൽ പോകാൻ ഏറ്റവും നല്ല സമയം വേനൽക്കാലമാണ്" എന്ന് മറ്റൊരാൾ കുറിച്ചു.

 

Follow Us:
Download App:
  • android
  • ios