Asianet News MalayalamAsianet News Malayalam

ചുറ്റിപ്പിണയുന്നതിനിടയില്‍ ഞെരിഞ്ഞമര്‍ന്ന അനാക്കോണ്ട ചത്തു

ശ്രീലങ്കയിലെ ദെഹിവാല മൃഗശാലയില്‍ നിന്നും കൊണ്ടുവന്ന ഏഴ് അനാക്കോണ്ടകളില്‍ ഒരെണ്ണം ആണ് ഇന്നലെ രാവിലെ ചത്തത്. 

Anaconda dies in trivandrum zoo
Author
Thiruvananthapuram, First Published Aug 6, 2019, 6:11 PM IST

തിരുവനന്തപുരം:ചുറ്റിപ്പിണയുന്നതിനിടയില്‍ ഞെരിഞ്ഞമര്‍ന്ന അനാക്കോണ്ട ചത്തു. തിരുവനന്തപുരം മൃഗശാലയിലെ അനാക്കോണ്ടകളില്‍ ഒന്നാണ് ചത്തത്. ശ്രീലങ്കയിലെ ദെഹിവാല മൃഗശാലയില്‍ നിന്നും കൊണ്ടുവന്ന ഏഴ് അനാക്കോണ്ടകളില്‍ ഒരെണ്ണം ആണ് ഇന്നലെ രാവിലെ ചത്തത്. 

തമ്മില്‍ ചുറ്റിപ്പിണയുന്നതിനിടയില്‍ ഞെരിഞ്ഞമര്‍ന്നതാണ് ഒന്‍പത് വയസുള്ള അനാക്കോണ്ടയുടെ ജീവന്‍ നഷ്ടപ്പെട്ടതിന് കാരണമെന്നാണ് നിരീക്ഷണം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അനാക്കോണ്ടയെ സ്റ്റഫ് ചെയ്ത് തിരുവനന്തപുരം നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുകയാണ് അധികൃതര്‍.

Follow Us:
Download App:
  • android
  • ios