Asianet News MalayalamAsianet News Malayalam

സുനിത കൊലക്കേസ്: ഭർത്താവ് കുറ്റക്കാരനെന്ന് കോടതി വിധി, ശിക്ഷ ജനുവരി 17 ന് 

പ്രതിക്കുള്ള ശിക്ഷാ വിധി ജനുവരി 17 ന് പ്രഖ്യാപിക്കും. പ്രതിയുടെ ജാമ്യം റദ്ദാക്കിയ കോടതി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് പ്രതിയെ റിമാൻഡ് ചെയ്തു.

Anad sunitha murder case verdict
Author
First Published Jan 13, 2023, 3:27 PM IST

തിരുവനന്തപുരം : ആനാട് വേങ്കവിള വേട്ടമ്പള്ളി തവലോട്ടുകോണം കോളനിയിലെ സുനിതയെന്ന വീട്ടമ്മയെ ചുട്ടെരിച്ചു കൊന്ന കേസിൽ ഭർത്താവ് ജോയ് കുറ്റക്കാരനെന്ന് കോടതി വിധി. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞുവെന്ന് കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷാ വിധി ജനുവരി 17 ന് പ്രഖ്യാപിക്കും. പ്രതിയുടെ ജാമ്യം റദ്ദാക്കിയ കോടതി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.

2013 ആഗസ്റ്റ് മൂന്നിനാണ് സുനിയുടെ ശരീര ഭാഗങ്ങള്‍ വീട്ടിലെ സെപ്റ്റിക്ക് ടാങ്കിൽ നിന്നും കണ്ടെത്തിയത്. സുനിതയെ ഭർത്താവ് ജോയി ആൻറെണി ചുട്ടുകൊന്ന് പല കഷണങ്ങളാക്കി സെപ്റ്റിക്ക് ടാങ്കിലിട്ടുവെന്നാണ് പൊലീസിന്റെ കുറ്റപത്രം. എന്നാൽ ജോയ്, കൊല്ലപെടുത്തി പല കഷ്ണങ്ങളായി സെപ്റ്റി ടാങ്കിൽ ഉപേക്ഷിച്ചത് സുനിതയാണെന്ന് തെളിക്കുന്നതിനുള്ള ശാസ്ത്രീയ പരിശോധന ഫലം പൊലീസ് കുറ്റപത്രത്തോടൊപ്പം കോടതിയിൽ ഹാജരാക്കിയിരുന്നില്ല. ഇതോടെ കൊല്ലപ്പെട്ടത് സുനിതയാണെന്ന് തെളിയിക്കാൻ രേഖകളൊന്നുമില്ലെന്ന് പ്രതിഭാഗം വാദിച്ചു. വിചാരണ വേളയിൽ പൊലീസിൻെറ വീഴ്ച പുറത്തുവന്നതോടെ കോടതിയിടപെട്ട് മക്കളുടെ ഡിഎൻഎ ടെസ്റ്റ് നടത്തിയാണ് മരിച്ചത് സുനിതയെന്ന് സ്ഥിരീകരിച്ചത്.   
 

Follow Us:
Download App:
  • android
  • ios