Asianet News MalayalamAsianet News Malayalam

അണക്കപ്പാറ വ്യാജമദ്യ കേസ്; മുഖ്യപ്രതി സോമന്‍ നായരും ബെനാമി സുഭേഷും കീഴടങ്ങി

വർഷങ്ങളായി കളള് ഗോഡൗൺ എന്ന മറയിലായിരുന്നു  ഈ കേന്ദ്രം പ്രവർത്തിച്ചത്.  സോമൻനായരുടെ സ്വാധീനത്തിന് പുറത്ത് പരിശോധനകളെല്ലാം ഒഴിവായി. 

anakkappara wile toddy shop major accused soman nair surrendered
Author
Palakkad, First Published Jul 1, 2021, 12:24 PM IST

പാലക്കാട്: അണക്കപ്പാറയിലെ വ്യാജ കള്ള് നിർമ്മാണ കേന്ദ്രത്തിൽ നിന്നും സ്പിരിറ്റും വ്യാജ കള്ളും പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതികൾ ആലത്തൂർ മജിസ്ട്രേറ്റ് കോടതിയി കീഴടങ്ങി. കേസിലെ എട്ടാം പ്രതി സോമൻനായർ, ഒൻപതാം പ്രതി സുഭീഷ് എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്. ഇവരെ പതിനാല് ദിവസത്തേയ്ക്ക് കോടതി റിമാൻ് ചെയ്തു. രണ്ടു പ്രതികളെയും ചോദ്യം ചെയ്യുന്നതിനായി എക്സൈസ് ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷ നൽകും.

വർഷങ്ങളായി കളള് ഗോഡൗൺ എന്ന മറയിലായിരുന്നു ഈ കേന്ദ്രം പ്രവർത്തിച്ചത്.  സോമൻനായരുടെ സ്വാധീനത്തിന് പുറത്ത് പരിശോധനകളെല്ലാം ഒഴിവായി. കോതമംഗലം സ്വദേശിയായ സോമൻനായർ കഴിഞ്ഞ 40 വ‍ർഷമായി അബ്കാരി രംഗത്ത് സജീവമാണ്. ആലത്തൂർ, കുഴൽമന്ദം റേഞ്ചുകളിലായി 30 ഷാപ്പുകൾ സോമൻനായർ നടത്തുന്നുണ്ടെന്നാണ് വിവരം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios