അടൂര്‍: പിഞ്ചു മകന്‍റെ കാന്‍സര്‍ ചികിത്സയ്ക്കായി സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഒരു കുടുംബം. അടൂര്‍ സ്വദേശി അനസാണ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും മഴക്കെടുതിയില്‍ ദുരന്തം അനുഭവിക്കുന്നവരെ സഹായിക്കാന്‍ മനസ് കാണിച്ചത്.

വരുന്ന വെള്ളിയാഴ്ച മകനെയും കൊണ്ട് വീണ്ടും ആര്‍സിസിയില്‍ അഡ്മിറ്റാവുകയാണ്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് കുടുംബം. പക്ഷെ മഹാ പ്രളയത്തിൽ എല്ലാം നഷ്ടപെട്ടവരുടെ അത്രയും വരില്ലല്ലോ അതെന്ന് അനസ് ഫേസ്ബുക്കില്‍ കുറിച്ചു.

ചികത്സക്കായി കരുതി കൂട്ടി വെച്ചിരുന്ന പൈസയും കഴിഞ്ഞാഴ്ച കുട്ടിയുടെ ചികിത്സക്കായി രണ്ട് പേർ സഹായിച്ചത് ഉൾപ്പെടെ ചേർത്ത് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ കുടുംബം തീരുമാനിച്ചതായും അനസ് പറഞ്ഞു. 

അനസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

വരുന്ന വെള്ളിയാഴ്ച മകനെയും കൊണ്ട് വീണ്ടും RCC യിൽ അഡ്മിറ്റാകുവാണ്
സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലൂടെയാണ് ഞാനും എന്റെ കുടുംബവും , പക്ഷെ മഹാ പ്രളയത്തിൽ എല്ലാം നഷ്ടപെട്ടവരുടെ അത്രയും വരില്ലല്ലോ

ചികത്സക്കായി കരുതി കൂട്ടി വെച്ചിരുന്ന പൈസയും കഴിഞ്ഞാഴ്ച കുട്ടിയുടെ ചികിത്സക്കായി 2 പേർ സഹായിച്ചത് ഉൾപെടെ ചേർത്ത് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാൻ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു .....

അതിജീവിക്കും നമ്മുടെ കേരളം ...