Asianet News MalayalamAsianet News Malayalam

'കെഎസ്എഫ്ഇയുടെ വിശ്വാസ്യത തകര്‍ത്തു, വിജിലന്‍സ് കേന്ദ്ര ഏജന്‍സികളെപ്പോലെ'; റെയ്ഡിനെതിരെ ആനത്തലവട്ടം

കെഎസ്എഫ്ഇയുടെ നാല്‍പത് ശാഖകളില്‍ ഒരുമിച്ച് വിജിലന്‍സ് റെയ്ഡ് നടത്തുക. വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുക. കേന്ദ്ര ഏജന്‍സികള്‍ ചെയ്ത പണി തന്നെയാണ് ഇവരും ചെയ്യുന്നത്.
 

Anathalavattom Anandan on KSFE Vigilance raid
Author
Thiruvananthapuram, First Published Nov 29, 2020, 10:46 PM IST

തിരുവനന്തപുരം: കെഎസ്എഫ്ഇയുടെ വിശ്വാസ്യത വിജിലന്‍സ് തകര്‍ത്തെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍. കേന്ദ്ര ഏജന്‍സികളുടെ പണി തന്നെയാണ് വിജിലന്‍സ് നടത്തിയതെന്നും ആനത്തലവട്ടം കുറ്റപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറിലായിരുന്നു ആനത്തലവട്ടത്തിന്റെ പ്രതികരണം.

'ആരുടെയും അന്വേഷണത്തെ ഭയപ്പെടുന്നില്ല. അന്വേഷണ ഏജന്‍സികള്‍ ആരുടെയും ചട്ടുകമാകാന്‍ പാടില്ലെന്ന് നിയമപരമായി തന്നെ പറയുന്നുണ്ട്. സ്വര്‍ണ്ണടക്കത്ത് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പ്രതികളെ കണ്ടെത്താനാല്ല അന്വേഷണം നടത്തുന്നത്. അന്വേഷണത്തെ സ്വാഗതം ചെയ്തവരെക്കുറിച്ചാണ് അന്വേഷിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തിലാണ് അന്വേഷണ ഏജന്‍സികളുടെ പോക്ക്. ഈ സല്‍പേര് മാത്രം നിലനിര്‍ത്തി വളരുന്ന സ്ഥാപനമാണ് കെഎസ്എഫ്ഇ.

ഏതെങ്കിലും പരാതിയുടെ അടിസ്ഥാനത്തിലല്ല വിജിലന്‍സ് റെയ്ഡ്. കെഎസ്എഫ്ഇയുടെ നാല്‍പത് ശാഖകളില്‍ ഒരുമിച്ച് വിജിലന്‍സ് റെയ്ഡ് നടത്തുക. വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുക. കേന്ദ്ര ഏജന്‍സികള്‍ ചെയ്ത പണി തന്നെയാണ് ഇവരും ചെയ്യുന്നത്. വിജിലന്‍സ് റെയ്ഡ് നടത്തിയത് കെഎസ്എഫ്ഇയുടെ വിശ്വാസ്യത തകര്‍ത്തു. ഇത് ആര്‍ക്കാണ് ഗുണം ചെയ്യുന്നത്. സ്വകാര്യ ചിട്ടിക്കമ്പനികളുടെ താല്‍പര്യമാണ് സംരക്ഷിക്കപ്പെടാനാണോ റെയ്‌ഡെന്ന് ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ കുറ്റംപറയാന്‍ പറ്റില്ലെന്നും ബന്ധപ്പെട്ടവര്‍ ഈ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്- ആനത്തലവട്ടം പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios