അങ്കമാലി: തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റ് കൊടുക്കാത്തതിനാൽ റിബലായി മത്സരിച്ച അമ്മ ജയിച്ചപ്പോൾ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച മകൾ പരാജയപ്പെട്ടു. അങ്കമാലി നഗരസഭ 26 ആം വാർഡിൽ മത്സരിച്ച റോസിലി തോമസാണ് 32 വോട്ടിന്  കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്. അതേ സമയം മൂക്കന്നൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ മത്സരിച്ച റോസിലിയുടെ മകൾ സബിതമോൾ ജോയി ഇടത് സ്ഥാനാർത്ഥിയോട് 163 വോട്ടിന് പരാജയപ്പെട്ടു.