കൊച്ചി: ലൈഫ് മിഷൻ കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിന് നി‍ർണായക രേഖകൾ കൈമാറിയതായി വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര. 

സെയ്ൻ വെഞ്ചേഴ്സുമായി ബന്ധപ്പെട്ട രേഖകളാണ് അനിൽ അക്കര സിബിഐ സംഘത്തിന് കൈമാറിയത്. സിബിഐ അന്വേഷണം തൃപ്തികരമാണെന്നും കേസിലെ പരാതിക്കാരനായ എംഎൽഎ വ്യക്തമാക്കി. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതൃത്വത്തിന് കൈമാറിയ സെയ്ൻ വെഞ്ചേഴ്സിൻ്റേതാണെന്നും അനിൽ അക്കര ആരോപിക്കുന്നു. 
 
അനിൽ അക്കര സിബിഐ ഓഫീസിൽ എത്തുന്നതിന് മുൻപ് തിരുവനന്തപുരത്തെ ബാങ്ക് ഉദ്യോ​ഗസ്ഥരും സിബിഐയെ കണ്ട് മൊഴി നൽകിയിരുന്നു. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൻ്റെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന സ്വകാര്യ ബാങ്കിലെ ഉദ്യോ​ഗസ്ഥരാണ് കൊച്ചിയിലെ സിബിഐ ഉദ്യോ​ഗസ്ഥർക്ക് മുന്നിൽ ഹാജരായി മൊഴി നൽകിയത്.